Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
നില്കുന്നെ , തെണ്ടിത്തരമല്ലെടാ കാണിക്കുന്നേ ,
അവളുടെ തെറി കേട്ട് ആദ്യം ഒന്ന് പകച്ചെങ്കിലും അവളിൽ നിന്നായതു കൊണ്ട് ഇതിലും വലുത് വരും എന്ന് അറിയാവുന്നതു കൊണ്ടും ഞങ്ങൾ തല താഴ്ത്തി , സത്യത്തിൽ കാലങ്ങളായി പിന്തുടർന്ന് വരുന്ന ആചാരം ആണ് ഇത് എന്ന് അവർക്കറിയില്ലല്ലോ ... ഓണാഘോഷം ആണോ വടയും , ചാലും must ആണ് ...
ഉമ്മ്മ് ... പൊയ്ക്കോ രണ്ടും ... നല്ലൊരു ദിവസം ചളമാക്കാതെടെയ് ....
ഓഹ് എംബ്രാ ..... അവൾ തിരിഞ്ഞതും വിനു ആ ഡയലോഗ് അടിച്ചതും ഒരുമിച്ചാർന്നു
എലി അത് കേട്ട വശം തന്നെ അവിടെ പൂവ് വച്ച് അരിയാൻ വേണ്ടി വച്ചിരുന്ന മര കഷ്ണം എയറിൽ വിനുവിന് നേരെ പാഞ്ഞു വന്നതും ഒരുമിച്ചാർന്നു ....
അതി വിദഗ്ദമായി അവൻ ഒഴിഞ്ഞ് മാറി പുറത്തേക്കു ഓടാൻ നോക്കി , എലി പിന്നാലെയും ..
ചക്ക വീഴുന്ന പോലത്തെ സൗണ്ട് കേട്ട് ഞങ്ങൾ നോക്കിയതും വിനുവും റോബിനും താഴെ കിടക്കുന്നു , എലി ആണേൽ ഒന്നും അറിയാത്ത പോലെ മാനത്തേക്ക് നോക്കി നിൽക്കുന്നുണ്ട് ....
അടിക്കെടാ ഈ നായ്ക്കളെ എന്ന് റോബിൻ പറഞ്ഞതും , ഹോക്കി സ്റ്റിക്കുമായി നാലു വഴിക്കും നിന്നും പിള്ളേര് കൂടി , ശരിക്കും ഞങ്ങൾ പെട്ടത് പോലെ ആയി ... ഞാൻ എലിയെ പിടിച്ചു കൊണ്ട് ക്ലാസ് റൂമിൽ കയറ്റി പെൺ കുട്ടികളെ മുഴുവനും ക്ലാസ് റൂമിൽ ആക്കി വാതിലടച്ചു .... അല്ലേൽ ഈ ഫാൻസി ഡ്രെഡ്ഡ് ഒക്കെ ഇട്ടു ഫൈറ്റിന്റെ ഇടയിൽ എങ്ങാനും കയറിയാൽ
💬 Comments
View all comments