0%

Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 490

നിരത്താൻ തുടങ്ങി , ഞങ്ങൾ കുറച്ചു കഴിഞ്ഞാണ് കയറിയത് , കയറാനോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്ന ഞങ്ങളെ കടുവയുടെ ഉച്ചത്തിലുള്ള ശബ്ദം ഓട്ടോമാറ്റിക് ആയി തന്നെ അങ്ങോട്ട് കയറ്റി , ഇനി എന്താ ചെയ്യാ അഭി, അത് പോലെ പുലിയെ പോലെ നിന്നിരുന്നവൾ ഗ്യാസ് പോയ എലി ആയി മാറി നമുക്ക് ഒരു സപ്പോർട്ടിനു അങ്കിളിനെ വിളിച്ചാലോ, ഹേയ് അതൊന്നും വേണ്ട, ഇനി അച്ഛൻ അറിഞ്ഞാൽ അവസാനം വരെ ഇതിന്റെ പേരിൽ കളിയാക്കൽ കിട്ടും... എന്തായാലും കൊട പണയതിലാണ്, ഇനി വരുന്നിടത്തു വച്ചു കാണാം ..

എന്താടാ അവിടെ പിറു പിറുക്കുന്നത്

. ശരിക്കും പറഞ്ഞാൽ ബഹുബലിയിൽ കാലകേയന്റെ സംസാരം പോലെ ആണ് എനിക്ക് തോന്നിയത്,

ഒന്നുമില്ല സാർ ,

നിങ്ങൾ എന്തിനാ ഇവരെ തല്ലിയത് , സാധാരണ എല്ലാ കോളേജിലും കാണും റാഗിങ്ങ് , ഇതൊക്കെ എന്ജോയ്മെന്റ് ആയി വേണം കരുതാൻ , പരിധി വിട്ടുള്ള റാഗിങ്ങ് ആണേൽ ഓഫീസിൽ കംപ്ലൈന്റ്റ് കൊടുക്കണം .. ഇതല്ലേ വേണ്ടത് .. ഇവരെ തല്ലാൻ ആരാ അധികാരം തന്നെ ... ആരാന്നു   ????????

അഭി, എലീന, വിനു.. നിങ്ങൾ മൂന്ന് പേരുടെയും ഉദ്ദേശ്യം എന്താ,നിങ്ങൾ ആണ് ആദ്യം വഴക്കു ഉണ്ടാക്കിയത് എന്നാണ് ഇവർ പറഞ്ഞത് .....പഠിക്കാൻ തന്നെ അല്ലേ വന്നത്..ചോദിച്ചത് കേട്ടില്ലേ എന്താ ഉദ്ദേശ്യം എന്ന്???? കടുവ ഒടുക്കത്തെ സൗണ്ടിൽ ചോദിച്ചപ്പോൾ എന്റെ നാവിറങ്ങി..

സാറെ  ഞങ്ങൾ പഠിക്കാൻ തന്നെയാ വന്നത്, പഠിക്കുകയും ചെയ്യും.. പിന്നെ , ശരിയാ ആദ്യം തല്ലിയതു  ഞങ്ങൾ തന്നെയാ ,, സാർ

💬 Comments

View all comments