0%

Chapter Title : ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 160

കിടക്കാൻ ഒരിടം വേണം എന്ന ചിന്ത ഉള്ളതിനാൽ ഞാൻ അതിനു പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു... വൈകുന്നേരം  ചിലപ്പോൾ വല്ല മൃഗങ്ങൾ ഒക്കെ വന്നാൽ പണി പാളും...

അപ്പോളാണ് ബീച്ചിനോട് ചേർന്ന് ഒരു മരം എന്റെ കണ്ണിൽ പെട്ടത്, അത്യാവശ്യം വണ്ണമുണ്ട്, എന്നാൽ കയറാൻ എളുപ്പമാണ്, അതിന്റെ ചില്ലയാണേൽ  വി ഷേപ്പിൽ ആണുള്ളത്.. പെട്ടെന്ന് ഒരു ഐഡിയ തോന്നി... ഞാൻ കാട്ടിൽ കയറി അത്യാവശ്യം കുറച്ചു കാട്ടു വള്ളികളും പിന്നെ നല്ല ബലമുള്ള മര കഷ്ണങ്ങളും പെറുക്കി കൊണ്ട് വന്നു... ഞാൻ ഇതെല്ലാം ചെയ്യുമ്പോൾ ആ നാറി അവിടെ നിന്ന് നോക്കുന്നുണ്ടായിരുന്നു.. എന്താ ചെയ്യാൻ പോണേ എന്നുള്ള ഐഡിയ അവൾക്കും കാണില്ല... എന്തോ ടൂർ വന്ന പോലെ ബീച് സൈഡ് ഒക്കെ നോക്കി നടക്കാണ്.. മൊബൈൽ ഇല്ലാഞ്ഞത് ഭാഗ്യം ഇല്ലേ അവൾ സെൽഫി എടുത്തു മരിച്ചേനെ...

അവളെ മൈൻഡ് ആക്കാതെ ഞാൻ ഓരോ കമ്പുകളും മരത്തിൽ കയറ്റി ചില്ലയിൽ വള്ളികൾ ഉപയോഗിച്ച് കെട്ടി വച്ചു, ഉറപ്പുണ്ടോ എന്ന് പരിശോധിച്ചിട്ടാണ് കെട്ടിയതു.. അല്ലേൽ അടുത്ത കോമഡിക്കുള്ള വക ആകും... നേരം സന്ധ്യ ആയി തുടങ്ങി.. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ഏറുമാടം സെറ്റ് അപ്പ്‌ റെഡി ആയി.. അപ്പോളാണ് കഥ നായികയുടെ വരവ്.. ബാക്കി ഉള്ള ഫുഡ്‌ കൂടെ കയ്യിൽ പിടിച്ചിട്ടുണ്ട്...പരുങ്ങി പരുങ്ങി ഉള്ള ആ വരവ് കണ്ടാൽ അറിയാം എന്തോ കാര്യം സാധിക്കാൻ ഉണ്ടന്ന്..

ടാ.. നിനക്ക് വെശക്കുന്നുണ്ടോ... ഞാൻ നിനക്ക് പഴം കൊണ്ട് വന്നിട്ടുണ്ട്..സ്വത സിദ്ധമായ ചളിപ്പോഡ് കൂടി അവൾ അടുത്ത നമ്പറിട്ടു

പിന്നേയ് പറച്ചിൽ കേട്ടാൽ തോന്നും തമ്പ്രാട്ടി കാട്ടിൽ പോയി പറിച്ചു കൊണ്ട് വന്നതാണെന്ന്.. ഞാൻ അല്ലേ കൊണ്ട് വന്നത്..

നിന്നോട് ഒരു നല്ല കാര്യം പറയാൻ വന്ന എന്നെ വേണം പറയാൻ.. നിനക്ക് വേണേൽ തിന്നു...

ഹ്മ്മ്മ് എന്താ ഉദ്ദേശ്യം.. എന്താ പറയാൻ ഉള്ളെ..

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് പരുങ്ങി... അത് പിന്നെ.. ഞാനും കൂടെ ഇവിടെ മുകളിൽ കിടന്നോട്ടെ... രാത്രി ഇവിടെ താഴെ നില്കാൻ പേടിയാകും...

വോ.. വേണ്ടായേ..

💬 Comments

View all comments