Chapter Title : ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]
നമ്മൾ സ്ത്രീ ലാംബടൻ അല്ലേ, നിന്നെ കയറി പീഡിപ്പിച്ചാലോ... അത് കൊണ്ട് മോളു താഴെ തന്നെ നിന്നാൽ മതി...
ദുഷ്ടൻ... അവൾ കിടന്നു പിറു പിറുക്കാൻ തുടങ്ങി... ഞാൻ മൈൻഡ് ആക്കിയില്ല.. കുറച്ചു കഴിഞ്ഞപ്പോൾ ശരിക്കും ഇരുട്ട് പരന്നു തുടങ്ങി.. ഞാൻ താഴേക്കു നോക്കിയപ്പോൾ മരത്തിന്റെ താഴെ തന്നെ ഉണ്ട്.. പേടിച്ചിട്ടെന്നു തോന്നുന്നു ചുറ്റും നോക്കുന്നുണ്ട്.. എനിക്ക് സത്യത്തിൽ ചിരി വന്നു.. പെട്ടെന്നാണ് അവൾ മുകളിലേക്കു നോക്കിയത് ഞാൻ നോക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ വളരെ ദയനീയമായി എന്നെ നോക്കി.. കണ്ണുകൾ കൊണ്ട് വരട്ടെ എന്ന് ചോദിക്കുന്ന പോലെ...അറിയാതെ തന്നെ ഞാൻ കയറി വരാൻ പറഞ്ഞു... പറഞ്ഞു കഴിഞ്ഞിട്ടാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്, കഴിഞ്ഞ ഒരു വർഷമായി അവളുടെ ആറ്റിട്യൂട് കണ്ടാൽ പിന്നെ അവളെ ഏഴാംയലത്തു അടുപ്പിക്കാൻ തോന്നില്ല.. സമ്മതം മൂളിയതും ആളു ചാടി കയറി മുകളിൽ എത്തി, വല്ല കൊരങ്ങന്റെ ജന്മം ആണോ ആവോ..
താങ്ക്സ്....ഒരു വോൾടേജ് കുറഞ്ഞ ചമ്മിയ താങ്ക്സ് കിട്ടി
താങ്ക്സ് നിന്റെ അപ്പന് കൊടുക്ക്..
ടാ.. പന്നി.. കിടക്കാൻ സ്ഥലം തന്നെന്നു കരുതി അപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ
നീ എന്നാ ചെയ്യും ഡി.. കാണട്ടെ.. ഇതെന്റെ സ്ഥലമാണ്, ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിന്ന മതി ഇല്ലേ പൊയ്ക്കോ... പിന്നെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല... അപ്പോളാണ് ഞാൻ ശ്രദ്ധിച്ചേ കയ്യിൽ ആ പഴവും വെള്ളം കുപ്പിയും ഉണ്ടായിരുന്നു... എന്റെ നോട്ടം കണ്ടിട്ടാകണം അവൾ പറഞ്ഞു.. അല്ല ആ കൊരങ്ങന്മാർ എങ്ങാനും വന്നു എടുത്താലോ എന്ന് കരുതിയാണ്.. വിശന്നാ അല്ലേൽ എന്ത് ചെയ്യും... അവളുടെ കൊഞ്ചിയുള്ള ആ മറുപടി കേട്ടതും ഒടുക്കത്തെ ആറ്റിട്യൂട് ഇട്ടു നിന്ന എന്റെ കണ്ട്രോൾ പോയി അറിയാതെ ചിരിച്ചു പോയി...
നീ ചിരിക്കയൊന്നും വേണ്ട, ഞാൻ കാര്യമായിട്ടാ പറഞ്ഞെ.. ഇവിടെ സർവൈവ് ചെയ്യണേൽ ഫുഡ് അത്യാവശ്യമാണ് മോനേ...
നീ എന്തേലും കാണിക്കു..... എന്നെ ശല്യപെടുത്താതെ ഇരുന്നാൽ മതി...
മൊത്തത്തിൽ നല്ല ക്ഷീനമായതിനാൽ ഞാൻ കയറി കിടന്നു.. ഇന്നലെ വരെ നല്ല കിടിലൻ ബെഡിൽ കിടന്നിട്ടു ഇന്ന് മരച്ചില്ലയിൽ കിടക്കുമ്പോൾ നല്ല പെയിൻ ഉണ്ടായിരുന്നു..
💬 Comments
View all comments