Chapter Title : ശ്രീനന്ദനം [മാഡി]
പ്രെസ്സ് ചെയ്തു. ഹലോ ജീവൻ, ഞാനാ നന്ദൻ.... "എന്തായി ഞാൻ പറഞ്ഞ കാര്യം.. ഹമ്... അതു മതി, പിന്നെ.., പറഞ്ഞിരുന്ന കണ്ടീഷൻസ് എല്ലാം ഒക്കെയല്ലേ " "അതിൽ കോംപ്രമൈസില്ല ജീവൻ, അധികം ഫീൽഡിൽ ഇല്ലാത്തത് തന്നെ ആയിക്കോട്ടെ റേറ്റ് പ്രശ്നമേയല്ല എന്നാൽ ഓക്കേ ഗുഡ്നൈറ്റ്."
നന്ദൻ ഫോൺ കട്ടാക്കി, വീണ്ടും മദ്യം പകർന്നു രണ്ടു ഐസ്ക്യൂബും ഗ്ലാസ്സിലിട്ടു കസേരയിൽ ചാരിയിരുന്നു , തുടർന്ന് റിമോട്ടെടുത്തു വോള്യം കൂട്ടി അയാൾ വീണ്ടും ഹോം തിയറ്ററിലെ സ്ക്രീനിലേയ്ക്ക് കണ്ണുകൾ പായിച്ചു.... (" അപ്പൊ അബ്ദുന് എന്നെ ഇഷ്ടംണ്ട് അല്ലേ?" "അത് കൊണ്ടാണല്ലോ ഞാൻ ഇങ്ങനെ പുറകെ മണപ്പിച്ചു നടക്കുന്നത്." "അബ്ദുന് എന്നിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താ??" "കുണ്ടി..." "ഹാ ഹാ ഹാ, ഈ ഹോണസ്റ്റി എന്റെ ഭർത്താവിനുണ്ടായിരുന്നേൽ ഞാൻ ഇപ്പൊ അയാളേം കെട്ടി പിടിച്ചു ബോംബെൽ ഇരുന്നേനെ.." "എന്താണ് ഹോണസ്റ്റി. അയാൾക്കതില്ലേ?" "അയാൾക്കതും ഇല്ല അങ്ങനെ പലതും ഇല്ല അബ്ദു. " "പിന്നേ.. നേരത്തെ ചോദിച്ച പോലെ എന്റേൽ ഏറ്റോം ഇഷ്ടപെട്ട കാര്യമെന്താ?" "പറയട്ടെ.. പറയട്ടെ...നിന്റെ പല്ലിലെ കമ്പി... ")
നേരം പാതിരാ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്ന അനിത, പില്ലോയുടെ കീഴെ വച്ചിരുന്ന മൊബൈലെടുത്തു സമയം നോക്കി രാത്രി രണ്ടു മണി കഴിഞ്ഞു. തന്റെയീ പ്രശ്നത്തിനൊരു പരിഹാരം കാണാതെ ഉറങ്ങാൻ കഴിയില്ലെന്ന് മനസ്സിലായ അവൾ പതിയെ എഴുന്നേറ്റിരുന്നു. വിയർപ്പു തുള്ളികൾ ശരീരത്തിലൂടെ ഉറ്റു വീണു കൊണ്ടിരിക്കുന്നു, അവൾ വേഗം കട്ടിലിനോട് ചേർത്തിട്ടിരിയ്ക്കുന്ന ടേബിളിനു മുകളിലെ ബെഡ് ലാംപ് ഓണാക്കി, ലാംപിന്റെ നീല വെളിച്ചം മുറിയിലേക്കരിച്ചെത്തി അവൾ സൈഡിലേക്ക് ഒന്നു പാളി നോക്കി, കണ്ണൻ നല്ല ഉറക്കത്തിലാണ് അവന്റെ പുതപ്പൊന്നു വലിച്ചിട്ട ശേഷം അവൾ കട്ടിലിന്റെ ക്രേസിയിൽ കിടന്ന ടവ്വലെടുത്തു മുഖം തുടച്ചു നൈറ്റ് ഗൗൺ ആകെ നനഞ്ഞു, കഴുത്തിലെ വിയർപ്പും ഒപ്പിയ ശേഷം അവൾ ടേബിളിലെ ജഗ്ഗിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി. ഇന്നത്തെ സംഭവ വികാസങ്ങൾ ആലോചിക്കുന്തോറും അവളിൽ ഭയം നിഴലിച്ചു. ഡിസംബറിലെ മഞ്ഞു പെയ്യുന്ന ആ രാത്രിയിലും കയ്യിലാ ജഗ്ഗും പിടിച്ചു അനിത ഇരുന്നു
💬 Comments
View all comments