Chapter Title : ശ്രീരാഗം [VAMPIRE]
ഇപ്പൊ കേട്ടതെ ഉള്ളൂ...
ബാക്കി വഴിയേ വന്നോളും...
നീ വേഗം ഇറങ്ങ്, എന്നിട്ട് വേണം ബാക്കി കലാപരിലാടി നോക്കാൻ...
ശെരി, ടാ..ഞാൻ വേഗം എത്താം.......
ഞാൻ പെട്ടെന്ന് ഒരു കുളിയും പാസ്സാക്കി...
മുൻവശത്തെ കതകടച്ചു പുറത്തിറങ്ങി....
ബസ്റ്റാണ്ടിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ...
അവിടെ എത്തിയപ്പോൾ ബസ്സുകൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു..
ആദ്യം പോകുന്ന ബസ്സിലേക്ക് കയറി വിൻഡോ സീറ്റിലേക്കിരുന്നു...ഒരു മണിക്കൂറിലേറെ യാത്രയുണ്ട് മനുവിന്റെ വീട്ടിലേക്ക്....
അൽപ്പസമയത്തിനകം തന്നെ ബസ് പുറപ്പെട്ടു...
ഞാൻ വിൻഡോ സീറ്റിലൂടെ പുറമേയുള്ള കാഴ്ച്ചകളും ആസ്വദിച്ച് അങ്ങനെയിരുന്നു....
"കയ്യും തലയും പുറത്തിടാതിരിക്കാം,
പക്ഷേ കണ്ണും, മനസ്സും
പുറത്തിടാതെ വിൻഡോ സീറ്റിലിരുന്ന്
ഒരു യാത്രയും സാധ്യമല്ല".....
"മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു..
മൗനാനുരാഗത്തിൻ ലോലഭാവം.......
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം"...
ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ നുന്നും വന്ന
മധുരമേറിയ ഗാനം എന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് പതിയെ ഒഴുകി വന്നു....
"അല്ലേലും പാട്ടുകൾക്ക് പ്രത്യക കഴിവാണ്
പലതും മറക്കാനും, ചിലതെല്ലാം പൊടി
തട്ടിയെടുക്കാനും...."
വിധി........അതൊരു വല്ലാത്ത
സംഭവം തന്നെ.......
നമ്മൾ ഇഷ്ടപ്പെട്ടതും
നമ്മളെ ഇഷ്ടപ്പെട്ടതും
ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ
ഒന്നും ചെയ്യാനാവാതെ വെറുതെ നോക്കി
നിൽക്കേണ്ടി വരുന്ന
നിമിഷങ്ങളുണ്ട് ജീവിതത്തിൽ.........
പുറമേ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു...
ചിന്തകൾ വർഷങ്ങൾ പുറകിലേക്ക്
സഞ്ചരിച്ചപ്പോൾ ഓർമ്മകൾ ഒരു ചാറ്റൽ
മഴയായി എന്റെ മനസ്സിൽ പെയ്തിറങ്ങി...
*************************************************
കൗമാരസ്വപ്നങ്ങൾ
ചിറകു വിരിക്കും
കാലം........!
ഒരു മനുഷ്യ ജീവിതത്തില്‍ ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം.... നമ്മിലെ സ്വപ്ന വസന്തത്തിന്റെ കാലം, ഉല്‍ക്കടമായ ആഗ്രഹങ്ങളുടെ കാലം, പ്രണയം പൂവിടര്‍ത്തുന്ന കാലം, നമ്മിലെ രതികാമനകള്‍ പൂക്കാന്‍ തുടങ്ങുന്ന
💬 Comments
View all comments