0%

Chapter Title : ശ്രീരാഗം [VAMPIRE]

Author : VAMPIRE Read All Parts 416

കാലം, എന്നു വേണ്ട ജീവിതം അതിന്റെ സര്‍വ്വവിധ സൗന്ദര്യത്തോടും കൂടി നമ്മില്‍ പൂചൂടി നില്‍ക്കുന്ന കാലം....!.

(ഓർക്കും തോറും മധുരമേറുന്ന ഒരുപാട്
കഥകൾ പറയാനുണ്ട് നമ്മുടെ ഓരോ
കലാലയങ്ങൾക്കും.. മനസ്സിൻറെ ഇടനാഴികളിലെ മൗനം ഭേദിച്ച് എത്ര കൊലുസ്സുകൾ ചിരിച്ചുകൊണ്ട് നടന്നുപോയിരിക്കുന്നു... എന്നന്നേക്കുമായി ഹൃദയത്തിലൊരുപിടി വേദനയുടെയും, ഓർത്തോർത്തുചിരിക്കാൻ നല്ല
നിമിഷങ്ങളേയും സമ്മാനിച്ച നമ്മുടെ പ്രിയ
കലാലയങ്ങൾ..)

മനോഹരമായിരുന്നു പ്ലസ് വൺ പ്ലസ്ടൂ പഠനകാലം...
ഹുമാനിറ്റീസ് ആയതിനാൽ ക്ലാസ്സിൽ അറുപതിൽ
നാല്പ്പത്തിയഞ്ചു പേരും പെൺകുട്ടികളായിരുന്നു...

ആകെ ശ്മശാനമൂകത തളം കെട്ടി നിന്നിരുന്ന ഹിസ്റ്ററിക്കാസ്സുകളിൽ പെൺകുട്ടികളെ
ഒളികണ്ണെറിഞ്ഞ് നോക്കിയിരിക്കാൻ നല്ല
രസമാണ്.....

പുറകിലെ ജനാലവഴി വരുന്ന കാറ്റിലവരുടെ
മുടിയിഴകൾ തെന്നിപ്പറക്കവെ ഏതോ സ്വപ്നലോകത്തിലേക്ക് വഴുതി വീണിരിക്കും പലരും...

ആയിടക്കാണ് ഞാനവളെ ശ്രദ്ദിച്ചുതുടങ്ങിയത്.

ആരതി, (ആദി) അതാണ് അവളുടെ പേര്...

സന്ധ്യയിൽ സൂര്യൻ മേഘങ്ങൾക്ക് കൊടുത്ത
നിറം പൂശിയ മേനി........
കരിമുകിൽ തഴുകിയ കേശദളങ്ങൾ... നക്ഷത്രങ്ങൾ മിന്നാൻ മറന്ന
രാത്രിയിലെ പൂർണ്ണചന്ദ്രന്റെ ശോഭയുള്ള മിഴി...
അവളുടെ മുഖത്തിനു ഭംഗികൂട്ടാനെന്ന വണ്ണം കീഴ്ച്ചുണ്ടിനു താഴെ വലതുവശത്തായി ഒരു ചെറിയ കാക്കപ്പുള്ളിയും.......
ഒറ്റനോട്ടത്തിൽ അവളെ കണ്ടാൽ ആരും ഒന്ന്
കൊതിക്കും.....!

ക്ലാസ്സുകളിലും ഒഴിവുസമയങ്ങളിലും എൻറെയൊരു കണ്ണ് അവൾക്കുമേലുണ്ടാവും.. എൻറെ നോട്ടങ്ങൾ അവളും
ശ്രദ്ധിച്ചതുകൊണ്ടായിരുന്നിരിക്കണം, അവളെന്നെയും മെല്ലെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരം
ഇടക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവളോടുള്ള ഇഷ്ട്ടം കൂടുകയായിരുന്നു...

ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കവെ കൈകൾകൊണ്ട് കണ്ണുപൊത്തി വിരലുകൾക്കിടയിലൂടെ അവളെന്നെ
നോക്കുമ്പോൾ വല്ലാത്തൊരനുഭൂതിയാണ്...

ശ്രീഹരി, സ്റ്റാൻഡ് അപ്പ്...

നീയെന്തു സ്വപ്നം കണ്ടിരിക്കുകയാണ് ?, ഇങ്ങോട്ടു നോക്കിയിരിക്കാതെ പെൺകുട്ടികളുടെ മോന്തക്ക് നോക്കിയിരുന്നോ നീ,
നീയൊക്കെ എന്തിനാടാ സ്കൂളിൽ

💬 Comments

View all comments