0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.6K

കെട്ടിവച്ചതിന്റെ താഴുടയുന്ന ശബ്ദം ആമിയുടെ മനസ്സിൽ മുഴങ്ങി. പുറകെ ശ്രീയും എഴുന്നേറ്റു.

ഉച്ചക്ക് ശേഷം വീണ്ടും എല്ലാവരും വർക്കിൽ മുഴുകി. ശ്രീ ഇടക്കിടക്ക് ആമിയെ കഴിയാവുന്ന രീതിയിൽ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ അവൾ സ്ഥാനത്തു തന്നെ ഇരുന്ന് വർക്ക്‌ ചെയ്യുകയാണ്. ശ്രീ അവന്റെ വർക്കിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.

അല്പം കഴിഞ്ഞപ്പോൾ ദൃശ്യ വന്ന് ആമിയോട് വൈകുന്നേരം റിതിന്റെ മീറ്റിംഗ് ഉണ്ടെന്ന് അറിയിച്ചു. അതിലവൾക്ക് ചെറിയൊരു സന്തോഷം തോന്നി. അങ്ങനെ സമയം നീങ്ങി.

ഓഫീസ് ടൈം കഴിയാൻ അര മണിക്കൂർ ബാക്കിയുള്ളപ്പോൾ ബാത്‌റൂമിൽ പോയി വന്ന ശ്രീക്ക് ആമിയെ സീറ്റിൽ കാണാൻ കഴിഞ്ഞില്ല. റിതിന്റെ കേബിനിലേക്ക് ദൃശ്യയും പോകുന്ന കണ്ടപ്പോൾ അവൻ നിരീച്ചു അവളവിടെ കാണുമെന്ന്.

അര മണിക്കൂർ പതിയെ നീങ്ങി. പ്രൊജക്റ്റ്‌ ടീം ഇപ്പോഴും റിതിന്റെ കേബിനിലാണ്. അത്കൊണ്ട് ആമിയെ പുറത്ത് കാത്തു നിൽക്കാമെന്ന് വച്ച് ശ്രീ ബാഗുമെടുത്തിറങ്ങി.

“എന്താടോ ഭാര്യയെ കൂട്ടുന്നില്ലേ...?”

ഒരു സ്റ്റാഫിന്റെ ചോദ്യമാണ്. ഞാൻ ചിരിച്ചു.

“അവർ മീറ്റിങ്ങിലാണ്..”

ഒരു പത്തു മിനുട്ടോളാം ശ്രീ ആ കോർപറേറ്റ് ഓഫീസിന്റെ മുന്നിൽ കാത്തു നിന്നു. അവരെ കാണാഞ്ഞപ്പോൾ ലിഫ്റ്റിൽ താഴെയിറങ്ങി. ഗ്രൗണ്ടിലെത്തി. ആമിക്ക്‌ എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാമെന്ന് കരുതി ആ ഫ്ലോറിലെ ഒരു ഷോപ്പിൽ കയറി. ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞപ്പോൾ ദൃശ്യയും നവനീതും ലിഫ്റ്റിൽ താഴേക്ക് വരുന്നത് കണ്ടു. ആമിയെ കാണാനില്ല. അവളെവിടെ പോയി..? അപ്പോഴാണ് ശ്രീയുടെ ഫോണിൽ കോൾ വരുന്നത്. ‘ആമി ❤️’

“ഹലോ...”

“ശ്രീ എവിടെയാ..?”

“ഞാൻ താഴെ ഉണ്ട്..”

“ഓ അവിടെ എത്തിയോ..? അതെന്തേ പെട്ടെന്ന് പോയത്..?”

“നിങ്ങടെ

💬 Comments

View all comments