Chapter Title : ശ്രുതി ലയം 1 [വിനയൻ]
തുടിക്കും അതാ ഇനം ........ പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല അജയെട്ടാ ....... അച്ഛൻ ഒരു നിഷ്കളങ്കൻ ആയിട്ടാ എനിക്ക് തോന്നുന്നത് .,...... ഹും ...... നീ അങ്ങനെ വിചാരിച്ച് ഇരുന്നോ ...... ഒരു പക്ഷെ നീ അച്ചനില്ലാതെ വളർന്ന കുട്ടി യായത് കൊണ്ടാകും നിനക്ക് അങ്ങനെ ഒക്കെ തോന്നുന്നത് ....... എന്തായാലും ഇപ്പോഴൊന്നും അവിടേക്ക് പോകണ്ട ........ പോകാനുള്ള സമയം ആകുമ്പോൾ ഞാൻ പറയാം .......... ഇത് അമ്മേടെ സ്വന്തം തറവാട് അല്ലേ ! ..... അമ്മക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരല്ലോ ! ............
.............. അജയൻ പറഞ്ഞത് ശെരിയാണ് ശ്രുതി അഛനില്ലാതെ വളർന്ന കുട്ടിയാണ് ഒരു തനി നാടൻ സുന്ദരിയായിരുന്നു ശ്രുതിയുടെ അമ്മ ശാന്തമ്മ ........ ശാന്തമ്മയെ വിവാഹം കഴിക്കുമ്പോൾ ദുശ്ശീലങ്ങൾ ഒന്നും ഇല്ലാത്ത ഒരു നല്ല പാറ മട തൊഴിലാളി യായിരുന്നു രാജേന്ദ്രൻ ........... ശ്രുതിക്ക് നാല് വയസുള്ള പ്പോൾ ആണ് മടയിൽ പാറ കയറ്റാൻ വരുന്ന ലോറി തൊഴിലാളികളുമായി അവനു ചില ചീത്ത കൂട്ടുകെട്ട് തുടങ്ങിയത് ........ അന്ന് മുതൽ അവൻ ഇടയ്ക്കൊക്കെ മദ്യപിച്ചെ വീട്ടിൽ വരുമായിരുന്നുള്ളു .......... ശാന്തമ്മ പലതവണ രാജേന്ദ്രനെ ഉപദേശിച്ച് നോക്കി ! രെക്ഷ ഇല്ലെന്നു കണ്ട അവൾ എന്തെങ്കിലും ആകട്ടെ ! എന്ന് കരുതി മിണ്ടാതിരുന്നു ........ ശാന്തമ്മ പാടത്ത് പണിയെടു ക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം ഞാറു നടാനും കറ്റ മെതി ക്കാനും ഒക്കെ പോയി സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കി ........ രാജേന്ദ്രൻ നല്ല സ്വഭാവത്തിൽ ഇരിക്കു മ്പോൾ ശാന്തമ്മ അവനോട് പറയും
💬 Comments
View all comments