0%

Chapter Title : ശ്രുതി ലയം 1 [വിനയൻ]

Author : വിനയൻ Read All Parts 1.8K

പെട്ടെന്നുള്ള ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞ്‌ പോയതാണ് ....... ഞാൻ അറിയുന്ന പോലെ അച്ഛനെ ആർക്കും അറിയില്ല , എനിക്ക് നല്ല ഉറപ്പുണ്ട് , ഒരു പക്ഷെ ഞാൻ ഇല്ലെങ്കിലും ഒരു ദിവസം മോൾടെ അടുത്തേക്ക് അച്ഛൻ വരും .......... നെറുകയിൽ കൈ വച്ചു അനുഗ്രഹിച്ച് നിറകണ്ണുകളോടെ ഇരുവരെയും സരസ്വതി അമ്മ യാത്രയാക്കി ........ കണ്ണിൽ നിന്ന് മറയുന്നവരെ അവരെ തന്നെ നോക്കി നിന്ന സരസ്വതി അമ്മ തന്റെ ഇടതു കയ്യിൽ പിടിച്ച സെറ്റ് സാരിയുടെ മുന്താണി പിടിച്ചു തന്റെ നയനങ്ങളിൽ പൊടിഞ്ഞു നിന്ന അശ്രു കണങ്ങളെ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു വീട്ടിലേക്ക് നടന്നു ............. ................ ഇരുപത്തേഴ് വർഷം മുൻപ് ആണ് ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന ചെറിയ കർഷകൻ ആയിരുന്ന കുട്ടൻ പിളള സരസ്വതി അമ്മയുമായി ഇഷ്ടതിൽ ആകുന്നത് ...... സരസ്വതി അമ്മയുടെ വീട്ടിൽ ചെന്ന് പെണ്ണ് ചൊതിക്കാനുള്ള യോഗ്യത വാസ്തവത്തിൽ കുട്ടൻ പിളളയുടെ കുടും ബത്തിന് അന്ന് ഇല്ലായിരുന്നു ........ പക്ഷെ സരസ്വതി അമ്മയുടെ കടുത്ത നിർബന്ധം കാരണം വീട്ടുകാർക്ക് സരസ്വതി അമ്മയെ കുട്ടൻ പിള്ള ക്ക് വിവാഹം കഴിച്ച് കൊടുക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു ......... വിവാഹ ശേഷം കുട്ടൻ പിളളക്ക് സരസ്വതി അമ്മയുടെ തറവാടുമായി അധികം അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല ....... നല്ല അധ്വാനി യായിരുന്ന കുട്ടൻ പിള്ളക്ക് അധികം കൃഷി സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല ........ എങ്കിലും ഉള്ള സ്ഥലത്ത് സരസ്വതി അമ്മയുമായി ചേർന്ന് നല്ലരീതിയിൽ കൃഷി ചെയ്തു നല്ല വരുമാനം ഉണ്ടാക്കി ........ ഇതിനിടയിൽ ആണ്

💬 Comments

View all comments