0%

Chapter Title : ശ്രുതി ലയം 18 [വിനയൻ]

Author : വിനയൻ Read All Parts 1.4K

കോളേജിന് അടുത്ത് പലതവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടു ഉണ്ട് എന്ന് അല്ലാതെ ഇയാൾ ആരാണെന്നും എന്താണെന്നും ഒന്നും എനിക്ക് അറിയില്ല ..........

കോളേജ് വിട്ടപ്പോൾ പുതിയ സിനിമയുടെ രണ്ട് ടിക്കറ്റ് ഉണ്ട് കൂടെയുള്ള ആള് വന്നില്ല എന്ന് പറഞ്ഞു എന്നെ കൂടെ കൂട്ടുകയായിരുന്നു .......... തിയറ്ററിലെക്ക് പോകുന്നവഴി എൻ്റെ ബൈക്ക് വീട്ടിൽ വച്ച് നമുക്ക് നിൻ്റെ ബൈക്കിൽ പോകാം എന്ന് പറഞ്ഞു വീട്ടിലേക്ക് വന്നതാണ് ഇതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല ...........

ചോദ്യം ചെയ്യലിൽ മറ്റു രണ്ടുപേർ കാമുകി കാമുകന്മാർ ആണെന്നും അവർ ഈ ബിസിനസ്സ് മുമ്പും നടത്തിയിട്ടുണ്ട് എന്ന് അഖിലേഷിന് മനസ്സി ലായി ......... തിയേറ്ററിൽ വെയിറ്റ് ചെയ്യുന്ന ആർക്കോ കൈ മാറാനായി പോകുമ്പോൾ ആണ് അഖിലേ ഷും സംഘവും അവരെ പിടി കൂടിയത് അഖിലേഷ് പ്രശാന്തിൻ്റെ അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ............

സ്വദേശത്തും വിദേശത്തും പല ബിസിനസു കൾ ഉള്ള അത്യാവശ്യം സാമൂഹിക പ്രവർത്തനവും ചാരിറ്റിയും ഒക്കെയുള്ള പ്രതാപ വർമ്മ യുടെ മകൻ ആയിരുന്നു പ്രശാന്ത് .......... സ്റ്റേഷനിലേക്ക് വന്ന പ്രതാപവർമ്മയെ കോൺസ്റ്റബിൾ അഖിലേഷിൻ്റെ റൂമിലേക്കു കൂട്ടി കൊണ്ട് പോയി ........ സാർ എൻ്റെ മകനെ രക്ഷിക്കണം അവനെ ആരോ കുടുക്കിയത് ആണ് എൻ്റെ മകൻ അങ്ങനെ ഒന്നും ചെയ്യുന്ന ആളല്ല ........... താങ്കൾ വിഷമിക്കേണ്ട അവനെ ചോദ്യം ചെയ്തതിൽ നിന്ന് എനിക്ക് കാര്യങ്ങൽ മനസ്സിലായി അത് കൊണ്ട് തന്നെ അവൻ്റെ.പേരിൽ ഞാൻ FIR ഇട്ടിട്ടില്ല താങ്കൾക്ക് അവനെ കൊണ്ട് പോകാം ............

മറ്റ് രണ്ട് പേരെയും സെല്ലിൽ ലോക് ചെയ്തു നൈറ്റ്

💬 Comments

View all comments