0%

Chapter Title : ശ്രുതി ലയം 21 [വിനയൻ] [Climax]

Author : വിനയൻ Read All Parts 1.7K

സാധനങ്ങളും വാങ്ങി ശ്രുതിയുടെ അടുത്തേക്ക് പോയി ............ ഉമ്മറത്ത് ആരെയും കാണാതിരുന്ന ശാന്ത നേരെ അടുക്കളയിലേക്ക് പോയി ! ശ്രുതിയെ അടുക്കളയിലും കാണാതിരുന്ന ശാന്ത അടുക്കള വാതി ലിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് കുളിമുറിയുടെ അടുത്തുള്ള പ്ലാവിൽ പിടിച്ചു നിന്നു ശർദ്ദിക്കുന്ന ശ്രുതിയെ അവൾ കണ്ടത് .............

ശ്രുതിയുടെ അടുത്തേക്ക് ഓടി വന്ന ശാന്ത അവളുടെ പുറം തഴുകി കൊണ്ട് ചൊതിച്ചു ! ഇന്നലെ വയറിന് പിടിക്കാത്ത എന്തെങ്കിലും കഴിച്ചോ മോളെ ? ....... അല്പം അവശതയിൽ ആയിരുന്ന ശ്രുതി തൻ്റെ നടുവിൽ കൈ കുത്തി പതിയെ നിവർന്നു നിന്നു കൊണ്ട് അവളെ നോക്കി പറഞ്ഞു ..... ഇത് അതൊന്നും അല്ലമ്മെ ! " എനിക്ക് വയറ്റിലുണ്ട് " അത് കേട്ട ശാന്ത ചെറുതായി ഒന്ന് ഞെട്ടി എന്നിട്ട് ചോദ്യ ഭാവത്തിൽ അവളെ നോക്കി ........ ഇടതു കയ്യിലെ വിരലുകൾ നിവർത്തിയും മടക്കിയും മന കണക്ക് കൂട്ടുന്നത് കണ്ട ശ്രുതി പറഞ്ഞു ....... അമ്മ വെറുതെ കണക്ക് കൂട്ടി വിഷമിക്കണ്ട എനിക്ക് ഉറപ്പുണ്ട് ഇതെൻ്റെ അജയെട്ടൻ്റെ കുഞ്ഞു തന്നെ ! .........

ദിവസങ്ങൾക്ക് ശേഷം താടിക്ക് കൈ കുത്തി തൻ്റെ ഇടതു കൈ അടിവയറിൽ വച്ച് സോഫയിൽ വിഷമിച്ചു ഇരിക്കുന്ന ശ്രുതിയെ കണ്ട ശാന്ത അവളുടെ അടു ത്തിരുന്നു .......... അവളെ തഴുകി കൊണ്ട് ചോതിച്ചു എന്ത് പറ്റി എൻ്റെ മോൾക്ക് ? ......... ശാന്തയുടെ ചുമലിൽ വീണു പൊട്ടി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു ഇത്രനാളും ഞാൻ എൻ്റെ അജയെട്ടനെ വഞ്ചിക്കുക യായിരുന്നില്ലെ അമ്മെ !

💬 Comments

View all comments