Chapter Title : ശ്രുതി ലയം 3 [വിനയൻ]
കാര്യം ഓർത്തപ്പോൾ അപ്പോഴതെ അവസ്ഥയിൽ ഇതാണ് നല്ലത് എന്ന് എനിക്ക് തോന്നി ........ അല്ലായിരുന്നെങ്കിൽ ഒന്നുകിൽ ഇത് നടക്കില്ലായിരുന്നു , അല്ലെങ്കിൽ എനിക്ക് നിന്നെ നഷ്ടമായേനെ .........
എന്തായാലും മോള് നാളെ രാവിലെ വീട്ടിലേക്ക് പോകാൻ റെഡി അയിക്കോ ! അത് കേട്ട അവൾക് അൽഭുത മാണ് തോന്നിയത് ....... അടുത്ത ദിവസം രാവിലെ അവർ വീട് പൂട്ടി ബൈക്കിൽ ഇരുവരും പുറപെട്ടു കവലയും കഴിഞ്ഞ് ശ്രുതിയുടെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തി അവൻ പറഞ്ഞു മോളെ എനിക്ക് അത്യാവശ്യം സൈറ്റ് വരെ പോകേണ്ടതുണ്ട് ഉച്ചയോടെ ഞാൻ എത്തും വീട്ടിൽ എത്തിട്ട് എന്നെ വിളിക്കണെന്ന് പറഞ്ഞു അവൻ നേരെ സൈറ്റിലേക്ക് പോയി .......
പക്ഷേ ശ്രുതിക്ക് അറിയാമായിരുന്നു അജയെട്ടന് അമ്മയെയും ശേഖരൻ മാമനേം ആദ്യായി ഫേസ് ചെയ്യാൻ അല്പം ബുദ്ധിമുട്ട് ഉണ്ടെന്നുള്ള കാര്യം ........ വീട്ടിലേക്ക് ഓരോ ചുവട് വക്കുമ്പൊഴും അവളുടെ ഉള്ളിലും ചെറിയ ഭയം ഉണ്ടായിരുന്നു ........ എങ്കിലും ജനിച്ചു വളർന്ന വീട്ടിലേക്കും പെറ്റു വളർത്തിയ അമ്മയെയും കാണാൻ ആണ് പോകുന്നത് എന്ന് തോന്നിയപ്പോൾ മനസ്സിൽ ഭയത്തേക്കാൾ ഏറെ സന്തോഷം ആണ് അവൾക് ഉണ്ടായത് ..........
വരാന്തയിലേക്ക് കയറിയ അവൾ കയ്യിൽ ഇരുന്ന ബാഗ് താഴെ വച്ചു , അവിടെ ആരെയും കാണാൻ കഴിയാതെ അമ്മേടെ മുറിയിലും ശേഖരൻ മാമെടേ മുറിയിലും നോക്കി ........ അവിടെയും കാണാതാ യപ്പോൾ അവൾ നേരെ അടുക്കളയിലേക്ക് പോയി പാതയത്തോട് ചേർന്ന് നിന്ന് കറിക്ക് അരിയുകയായിരുന്ന ശാന്തയെ കണ്ട അവൾ അമ്മേ ......... എന്ന് പറഞ്ഞു ഓടി ചെന്ന് കെട്ടിപിടിച്ചു .
💬 Comments
View all comments