Chapter Title : ശ്രുതി ലയം 3 [വിനയൻ]
ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്ന് കരുതിയ തന്റെ എല്ലാമെല്ലാം ആയ മകളെ തിരികെ കിട്ടിയ സന്തോഷത്തിൽ മതിമറന്ന അവൾ ശ്രുതിയെ വാരിപുണർന്ന് ഉമ്മവച്ചു .......... ശ്രുതിയെ അടിമുടി നോക്കിയ അവൾ പറഞ്ഞു ഇൗ മുന്നു മാസം കൊണ്ട് എന്റെ മോൾ ആകെ മാറിയിരിക്കുന്നു ........ സാരി ഉടുത്ത പ്പോൾ അമ്മേടെ പൊന്നുമോൾ വല്യ പെണ്ണ് ആയപോലെ തോന്നുന്നു ....... അത് കേട്ട് നാണിച്ചുനിന്ന ശ്രുതിയെ അവൾ മാറോട് ചേർത്ത് തലോടി .........
അജയൻ വന്നില്ലേ മോളെ ! ........... അജയേട്ടൻ ജോലി സ്ഥലം വരെ പോയമ്മേ വേഗം ഏത്താമെന്ന് പറഞ്ഞിട്ടുണ്ട് ......... അജയെട്ടനെ അമ്മയും ശേഖരൻ മാമനും വഴക്ക് പറയോന്ന് ഒരു പേടിയും ഉണ്ട് !........
ശേഖരൻ മാമ ഇതുവരെ എത്തില്ലെ അമ്മേ ! വന്നു മോളെ ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞു കവലയിലെ ക്ക് ഇറങ്ങി ........ മോള് പോയതിൽ ശേഖരൻ മാമക്ക് വല്യ വിഷമം ഉണ്ട് .....,. അത്രക്ക് അല്ലേ മോളെ ശേഖരൻ മാമ സ്നേഹിച്ചിരുന്നത് ......
....... എനിക്ക് അറിയാമ്മെ ! ശേഖരൻ മാമക്കു വിഷമം ഉണ്ടാകുമെന്ന് ! ....... ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ നിങ്ങളോടു ചെയ്തത് ........
വരട്ടെ ! ചെയ്തു പോയ തെറ്റിന് പ്രായചിത്തമായ് ആ കാൽകൽ വീണു മാപ്പ് ചൊതിക്കണം .........
സൈറ്റിൽ എത്തിയ അജയൻ കൂടെ യുള്ള ജോലിക്കാർക്ക് അന്ന് ചെയ്യാനുള്ള പണിയൊക്കെ പറഞ്ഞ് കൊടുത്ത ശേഷം അവൻ തന്റെ ബൈക്കിന് അടുത്തേക്ക് വന്നു ....... കടയിൽ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുമ്പോൾ ആണ്
💬 Comments
View all comments