Chapter Title : ശ്രുതി ലയം 6 [വിനയൻ]
ജോലി ചെയ്തിരുന്ന പോൾ കൃത്യമായി ജോലിക്ക് പോകുമായിരുന്നു പൈസയും തന്നിരുന്നു വീട്ട് കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു ..........
അജയനു അപകടം പറ്റിയ ശേഷം വേറെ ആരോടോ ആയിരുന്നു ജോലി ചെയ്തിരുന്നത് അവരൊക്കെ മുഴു കുടിയന്മാർ ആയിരുന്നു ...... വല്ലപ്പോഴും മാത്രം വിശേഷ ദിവസങ്ങളിൽ അല്പം മദ്യപിച്ചിരുന്ന ചേട്ടനെ അവന്മാർ മുഴു കുടിയൻ ആക്കി ....... ദിവസവും ജോലി കഴിഞ്ഞ് അവർ ചേട്ടനെ ബാറിൽ കൂട്ടി കൊണ്ട് പോകും കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും കള്ള് കുടിച്ച ശേഷമേ വീട്ടിലേക്കു വരുമായിരു ന്നുള്ളൂ ..........
ചേട്ടന് ഇഷ്ടം കള്ളിനോട് ആയിരുന്നു , എന്നെ സ്നേഹ ത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല ............
അവളെ സമാധാനിപ്പിച്ചു കൊണ്ട് ശ്രുതി പറഞ്ഞു ചേച്ചി വിഷമിക്കാതെ ഒക്കെ ശെരിയാകും ഞാൻ വേണേൽ വിജയെട്ടനോട് സംസാരിക്കാം ..... വേണ്ട മോളെ ! അതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല മോള് പൊയ്ക്കോ നമുക്ക് പിന്നെ കാണാം ......... ശ്രുതി എഴുന്നേറ്റ് വീട്ടിലേക്കു പോകുന്ന വഴി അവളുടെ ചിന്ത മുഴുവൻ കുട്ടൻ പിള്ളയെ കുറിച്ച് ആയിരുന്നു ..........
എത്ര മോശമായാണ് അച്ഛൻ വാസന്തി ചേച്ചിയോട് പെരുമാറിയത് .......... അച്ഛനെ മാത്രം വിശ്വസിച്ച ല്ലേ ചേച്ചി അവിടേക്ക് പോയത് ......... പാവം ചേച്ചി എന്തെല്ലാം മോഹങ്ങളുമായി ട്ട് ആയിരിക്കും അഛന്റെ അടുത്തേക്ക് പോയിട്ട് ഉണ്ടാവുക .........
എന്നിട്ട് ചേച്ചിയോട് അച്ഛൻ ഇങ്ങനെ ഒക്കെ പെരുമാറിയത് ശേരിയാണോ , സ്ത്രീകളെ സ്നേഹിക്കാനും ബഹുമാനിക്കാനും അറിയാത്ത മോശകോടൻ ആണ് അച്ഛൻ .......... എന്നോട് എങ്ങാനും ആയിരുന്നെങ്കിൽ ശ്രുതി ആരാണെന്ന് അയാൾ നന്നായ് അറിജ്ഞെനെ !..........
💬 Comments
View all comments