Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]
അടിക്കേണ്ട എന്ന് വിചാരിച്ചു വന്നതാണ്" അവൾ ഉത്തരം നൽകി.
"എനിക്ക് ഒറ്റക് ഇരിക്കുന്നത് കൊണ്ട് ബോറൊന്നും ഇല്ല." ഞാൻ മനസ്സിന് മീതെ പറഞ്ഞു.
"മാഷിനല്ല മാഷേ, എനിക്ക് ബോറടിക്കണ്ട എന്ന് വിചാരിച്ചു വന്നതാ" അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
"ഓഹ് അങ്ങനെ, അല്ല വീട്ടിൽ ഉമ്മയും അനിയനും ഒക്കെ ഇല്ലേ, പിന്നെ എങ്ങനെ ഒറ്റക്കാകും."ഞാൻ എന്റെ സംശയം ഉന്നയിച്ചു.
" ഉമ്മ എപ്പോഴും അടുക്കളയിൽ ബിസി ആയിരിക്കും, അടുക്കളയിൽ ചെന്നാൽ സഹായിക്കാൻ പറയും. അടുക്കള പണി എനിക്ക് പണ്ടേ ഇഷ്ടം അല്ല. പിന്നെ നദിർ അവൻ ഫുൾ ടൈം പബ്ജി കളിയാണ്." അവൾ പറഞ്ഞു.
"ഓഹ് അത് ഏതായാലും നന്നായി എനിക്ക് കുറച്ചു സഹായം വേണമായിരുന്നു" എന്ന് പറഞ്ഞു ഞാൻ ലാപ്ടോപ് തുറന്നു.
"എന്ത് സഹായം" അവൾ ചോദിച്ചു.
"അത് ഒരു ചെറിയ പ്രൊജക്റ്റ്, എളുപ്പം ആണ്. എനിക്ക് ബോർ അടിച്ചത് കൊണ്ട് നിർത്തിയതാ" ഞാൻ അവളെ നോക്കി പറഞ്ഞു.
"പോ മാഷേ എനിക്കൊന്നും വയ്യ പണിയെടുക്കാൻ, ഇങ്ങനെ ആണെങ്കിൽ ഞാൻ വീട്ടിൽ ഇരുന്നാൽ മതിയായിരുന്നല്ലോ, ഞാൻ പോകുവാ" അവൾ പിണങ്ങി കൊണ്ട് പറഞ്ഞു.
"അങ്ങനെ പിണങ്ങി പോകല്ലേ, വയ്യങ്കിൽ വേണ്ട." ഞാൻ അവളെ സമാദാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
"അങ്ങനെ വഴിക്ക് വാ" അവൾ എന്നെ കളിയാക്കും പോലെ പറഞ്ഞു.
"അല്ല... പിന്നെ മഹതിയുടെ ഉദ്ദേശം എന്താണ്" ഞാൻ അവളോട് ചോദിച്ചു.
"നമുക്ക് വർത്താനം പറഞ്ഞു ഇരിക്കാം..." അവൾ അവളുടെ നയം വ്യക്തമാക്കി.
"അപ്പോൾ എന്റെ സമയം കളയാൻ ആണ് ഈ പുറപ്പാട്" ഞാൻ അവളെ ഒന്ന് ചൂടാക്കാൻ
💬 Comments
View all comments