0%

Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]

Author : Kambikathakal Read All Parts 324
കാണിച്ചു തന്നു. ഞാൻ അതിന്റ ഉത്തരം എങ്ങനെ ചെയ്യാം എന്നോക്കെ പറഞ്ഞു കൊടുത്തു. അന്ന് അവൾ പോകുമ്പോൾ ഞാൻ കൂടെ ഇറങ്ങി അവളോട് സംസാരിച്ച് വീടിന് പുറത്ത് വരെ വന്നു. പിന്നെ അവൾ പോകുന്നതും നോക്കി നിന്നു. അവൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞാൻ പതിയെ റൂമിലേക്ക് മടങ്ങി. പിറ്റേന്ന് അവൾ വരേണ്ട സമയം ആയപ്പോൾ ഞാൻ അവളുടെ വെള്ളി കുലുസിന്റെ ശബ്ദത്തിന് ചെവി ഓർത്തിരുന്നു. എന്തോ അങ്ങനെ ഇരിക്കുമ്പോൾ അവൾ എന്റെ ആരൊക്കെയോ ആണ് എന്ന ഒരു തോന്നൽ. അവളുടെ മുത്ത് മണി കിലുക്കം പോലെയുള്ള ശബ്ദം കേൾക്കുമ്പോൾ, അവളോട് വെറുതെ വഴക്കിടുമ്പോൾ ഇത് വരെ ഒരു പെൺകുട്ടികളോടെയും തോന്നാത്ത ഒരു അടുപ്പം. "മാഷേ എന്താ ഉറങ്ങുവാണോ? " ഓരോന്ന് ആലോചിച്ചിരുന്ന എന്നെ അവളുടെ ആ വിളിയാണ് ഉണർത്തിയത്. "അഹ് നീ വന്നോ? വൈകിയപ്പോൾ ഞാൻ കരുതി വരില്ല എന്ന്" അവൾ വരില്ലേ എന്ന ഭയം ആണ് എന്നെ കൊണ്ട് അങ്ങനെ ചോദിപ്പിച്ചത്. "ഇവിടെ വരാതെ എവിടെ പോകാൻ മാഷേ, മാഷല്ലേ എന്റെ മാഷ്" അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. "അപ്പോൾ ഇന്നത്തെ പണി തുടങ്ങാം" ഞാൻ അവളുടെ ബുക്ക്‌ വാങ്ങിച്ച് കൊണ്ട് ചോദിച്ചു. "ഇന്ന് പണിയൊന്നും ഇല്ല മാഷേ, ഉണ്ടായിരുന്നതൊക്കെ നമ്മൾ ഇന്നലെ തന്നെ തീർത്തു" അവൾ ബുക്ക്‌ വാങ്ങിച്ച് ടേബിളിൽ വെച്ച് കൊണ്ട് പറഞ്ഞു. "പണിയൊന്നും ഇല്ലേ, പിന്നെ എന്താണ് മഹത്തിയുടെ ആഗമന ഉദ്ദേശം" ഞാൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു. "വീട്ടിൽ ഒറ്റക്ക് ഇരുന്ന് ബോർ

💬 Comments

View all comments