Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]
ബിസ്സിനെസ്സ് ഐഡിയ കിട്ടി അതിൽ വർക്ക് ചെയ്തും തുടങ്ങി.
രണ്ട് ദിവസം കഴിഞ്ഞ് പതിവ് പോലെ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് കാപ്പിയും കുടിച്ചു കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങാൻ നേരം പുറത്തു അമ്മയുടെ സംസാരം കേട്ടു. ആരാണ് ഈ രാവിലെ എന്ന് ആലോചിച്ചു കുളി കഴിഞ്ഞു റൂമിലേക്ക് ഇറങ്ങിയപ്പോൾ എന്നെ നോക്കി അന്തം വിട്ട് നിൽക്കുന്ന നദിയയെ ആണ് ഞാൻ കണ്ടത്.
"ഇവൾ എന്താ ഇവിടെ?" ഇവൾ എന്തിനാ ഇങ്ങനെ കണ്ണും തള്ളി നിൽക്കുന്നത്. അപ്പോഴാണ് ഞാൻ എന്റെ ശരീരത്തേക്ക് നോക്കിയത്. കുളി കഴിഞ്ഞിറങ്ങി. തോർത്തൂരി അയയിൽ ഇട്ടിട്ടാണ് ഞാൻ തിരിഞ്ഞത്. സത്യത്തിൽ എന്റെ കൈലി അവിടെ കസേരയിൽ ഉണ്ടായിരുന്നു. അത് എടുക്കാൻ വേണ്ടിയാണ് ഞാൻ തിരിഞ്ഞത്. വീട്ടിൽ നിൽക്കുമ്പോൾ ജെട്ടി ഇടുന്ന ശീലം പണ്ടേ ഇല്ല.
പക്ഷെ ഇതിനിടയിൽ ഇവൾ വന്നു കേറും എന്ന് ആര് കണ്ടു. ഞാൻ സ്ഥലകാല ബോധം തിരിച്ചെടുത്തു കൈലി തപ്പിയപ്പോൾ അവളും നോട്ടം മാറ്റി തിരിഞ്ഞ് നിന്നു.
"നീ എന്താ ഇവിടെ?" ഞാൻ കൈലി ഉടുത്ത് നാണം മറച്ച ശേഷം ഷർട്ട് ഇട്ട് കൊണ്ട് ചോദിച്ചു.
"എനിക്ക് തിരിഞ്ഞു നോക്കാമോ?" അവൾ പതിയെ തിരിഞ്ഞു കൊണ്ട്.
"അഹ് തിരിഞ്ഞോ..." ഞാൻ പറഞ്ഞു നിർത്തി.
"ചേട്ടാ ഞാൻ ബി എസ് സി കമ്പ്യൂട്ടർ സയൻസ് സെക്കന്റ് ഇയർ പഠിക്കുവാണല്ലോ..." അവൾ പറഞ്ഞു നിർത്തി.
"അതിന്..." അവൾ എന്താണ് പറയുന്നത് എന്ന് ഒരു പിടിയും കിട്ടാതെ ഞാൻ ചോദിച്ചു.
"അത്... ചേട്ടാ കൊറോണ വന്ന് കോളേജ് ഓക്ക് അടച്ചു ഇപ്പോൾ ക്ലാസ്സ്
💬 Comments
View all comments