Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]
വേഗം തന്നെ പല്ല് തേച്ച് കുളിച്ച് ഡ്രസ്സ് മാറി ഇറങ്ങി.
ഞാൻ ഡൈനിങ് ഹാളിൽ എത്തുമ്പോൾ അവിടെ കാപ്പി എടുത്ത് വച്ചിട്ടുണ്ടായിരുന്നു. അവൾ എന്നെ നോക്കാതെ താഴോട്ട് തന്നെ നോക്കി ഇരിക്കുകയാണ്. ഞാനും ഒന്നും പറയാൻ പോയില്ല.
ഞാൻ കഴിച്ച് കഴിഞ്ഞപ്പോൾ അവൾ പാത്രം എടുത്ത് അടുക്കളയിലേക്ക് പോയി.
ഞാൻ കൈ കഴുകി റൂമിലേക്കും ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൾ ചാരിയിരുന്ന റൂമിന്റെ വാതിൽ പതിയെ തുറന്ന് അകത്തേക്ക് കയറി വന്നു.
ഞാൻ നദിയയെയും പ്രതീക്ഷിച്ച് എന്റെ കട്ടിലിൽ ഇരിക്കുകയായിരുന്നു. നാദിയ റൂമിലേക്ക് വന്ന് എന്നെ നോക്കാതെ താഴേക്ക് തന്നെ നോക്കി നിന്നു.
എന്ത് പറയണം എങ്ങനെ തുടങ്ങണം എന്ന് അറിയാതെ ഞാനും കുറച്ചു സമയം മൗനം പാലിച്ചു.
എന്റെ സർവ്വ ധൈര്യവും സംഭരിച്ച് അവളോട് സംസാരിക്കാൻ ഞാൻ അവളിലേക്ക് നോട്ടം കൊണ്ട് പോയി. അവളുടെ വീർത്ത മുഖവും താഴേക്ക് കൂമ്പിയ കണ്ണും കണ്ടപ്പോൾ എന്റെ സർവ്വ ദൈര്യവും ഒലിച്ചു പോയി.
"നാദിയ ഇരിക്കു..." ഞാൻ അവിടെ ഉണ്ടായിരുന്നു കസേര കാണിച്ചു കൊണ്ട്, അത് മാത്രം പറഞ്ഞു.
അവൾ കസേരയിൽ പോയി ഇരുന്നു, വീണ്ടും മൗനം ഞങ്ങളുടെ ഇടയിൽ നിറഞ്ഞ് നിന്നു.
"നാദിയ ഐ ആം സോറി...." കുറെ സമയത്തെ മൗനത്തിനു ശേഷം ഞാൻ അവളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്.
അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല, അവൾ പഴയപടി മുഖവും വീർപ്പിച്ച് താഴെ നോക്കി തന്നെ ഇരുന്നു.
"ഞാൻ അറിയാതെ ചെയ്തു പോയതാണ് താൻ എന്നോട് ക്ഷമിക്ക്" അവളിൽ നിന്നും മറുപടിയോന്നും ലഭിക്കാത്തതിനാൽ എഴുന്നേറ്റ് അവൾ
💬 Comments
View all comments