Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
കൊണ്ട്... ശ്രമിക്കാം" ഞാൻ പറഞ്ഞു.
"ഏതായാലും നീ ഈ ഫൈലൊക്കെ നന്നായി നോക്കി, തീരുമാനിച്ചാൽ മതി. ഏതായാലും നാളെ പറയണം നീ ഇല്ലെങ്കിൽ എനിക്ക് വേറെ ആളെ നോക്കാനാണ്" അവൻ പറഞ്ഞു.
"ശരിയെട ഞാൻ ഇറങ്ങട്ടെ" ഞാൻ യാത്ര പറഞ്ഞു.
"എന്നാൽ അങ്ങനെ ആകട്ടെ" അവൻ എന്നെ യാത്രയാക്കി.
ഇത് ശരിയായാൽ കുറച്ചു കാശ് കിട്ടും അപ്പോൾ എന്റെ സംഭരഭം തുടങ്ങാൻ കാശിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.
ഞാനങ്ങനെ ശുഭപ്രതീക്ഷകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വരുന്ന വഴിയിൽ റോഡിന്റെ ഇടത് വശത്തായിയി രണ്ടുപേർ മൽപ്പിടിത്തം നടത്തുന്നത് കണ്ട് ഞാൻ വണ്ടി സവദാനത്തിൽ ഒടിച്ച് അവരുടെ സമീപത്തായി നിർത്തി.
അടുത്ത് എത്തിയപ്പോഴാണ് ഞാനാ കാഴ്ച്ച വ്യക്തമായി കാണുന്നത്. അമ്പതിനോടടുത്ത പ്രായം തോന്നിക്കുന്ന രണ്ടുപേർ പരസ്പരം മല്ലിടുന്നു.
പാന്റും, ഷർട്ടും ആണ് രണ്ട് പേരുടെയും വേഷം. കൂടാതെ നല്ല നീളത്തിൽ താടിയും മുടിയും നീട്ടി വളർത്തിയിരിക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങളാണ് രണ്ടുപേരും ധരിച്ചിരുന്നത്.
രണ്ട് പേരും മെലിഞ്ഞു ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നു. കൂട്ടത്തിൽ ഏറ്റവും മെലിഞ്ഞ ആളുടെ മുകളിൽ കയറിയിരുന്ന് തന്റെ കയ്യിൽ ഇരിന്ന കത്തി ഉപയിഗിച്ച് കുത്താൻ ശ്രമിക്കുകയാണ് മറ്റെയാൾ.
തന്റെ നേർക്ക് നീളുന്ന കത്തി തടയുമ്പോഴും ആ കണ്ണുകളിൽ ഭയമായിരുന്നില്ല, പകരം തിരിച്ച് ആക്രമിക്കാനുള്ള ആവേശമായിരുന്നു. രണ്ട് പേർക്കും പലയിടത്തായി മുറിവുകളും, ആ മുറിവുകളിൽ നിന്നും അനിയന്ത്രിതമായി രക്തവും ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ ബൈക്ക് നിർത്തി അവരുടെ അടുത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നെങ്കിലും, ആ കാഴ്ച്ച കണ്ട് കാണാത്തത് പോലെ പോകാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല.
ഞാൻ അടുത്തേക്ക്
💬 Comments
View all comments