Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
അയാളെയും കൊണ്ട് റൂമിൽ എത്തിയ ഞാൻ, അയാളോട് ശബ്ദം ഉണ്ടാക്കരുത് ഉടൻ വരാം, എന്ന് പറഞ്ഞ് മടങ്ങാൻ തുടങ്ങിയുമ്പോഴാണ് എന്റെ വസ്ത്രത്തിലെ ചോരക്കറ ഞാൻ ശ്രദ്ധിക്കുന്നത്. പെട്ടെന്ന് കയ്യിൽ കിട്ടിയ ഒരു പാന്റും ഷർട്ടും എടുത്ത് ബാത്‌റൂമിൽ കയറി വസ്ത്രം മാറി ഞാൻ പുറത്തേക്ക് ഇറങ്ങി.
അപ്പോഴേക്കും ആയാൽ എന്റെ കട്ടിലിൽ കിടന്ന് മയങ്ങി എന്ന് എനിക്ക് തോന്നി. റൂമിന് പുറത്ത് ഇറങ്ങിയ ഞാൻ വാതിൽ പൂട്ടി അടുക്കള വാതിലിലൂടെ എന്റെ ബൈക്കിൽ തിരിച്ചെത്തി. ഞാൻ ബൈക്ക് എടുത്ത് നേരെ പോയത് മെഡിക്കൽ സ്റ്റോറിലേക്കാണ്.
ബാന്റേജും പഞ്ഞിയും ആന്റിബയോട്ടിക്കുമെല്ലാം വാങ്ങിച്ച് വേഗം ഞാൻ വീട്ടിലേക്ക് തിരിച്ചു.
"നീ പോയിട്ട് പിന്നെ വന്നായിരുന്നു..." എന്നെ കണ്ടപ്പോഴേ വന്ന അമ്മയുടെ ചോദ്യത്തിന് മുന്നിൽ നിന്നും ഞാൻ വിയർത്തു.
"ഇല്ല എന്താ അമ്മേ അങ്ങനെ ചോദിച്ചത്" എന്റെ പരിഭ്രമം മറച്ച് കൊണ്ട് ഞാൻ ചോദിച്ചു.
"അല്ല നീ പോയപ്പോൾ ഈ ഡ്രസ്സ് ആയിരുന്നില്ലല്ലോ ഇട്ടിരുന്നത്." അമ്മ എന്നെ സംശയ ഭാവത്തിൽ നോക്കി ചോദിച്ചു.
"അല്ലല്ലോ..., ഞാൻ ഇത് തന്നെയാണ് ഇട്ടിരുന്നത്, അമ്മക്ക് തോന്നിയതാവും." ഞാൻ അമ്മയോട് കള്ളം പറഞ്ഞു.
"ആഹ് തോന്നിയതാവും, പുറത്ത് നിന്ന് വന്നതല്ലേ ആ ഡ്രസ്സൊക്കെ മാറ്റി കുളിച്ച് വരൂ ഞാൻ ഭക്ഷണം എടുത്ത് വെക്കാം." അമ്മ അത് പറഞ്ഞ് ഷെഡിലേക്ക് നടന്നു.
"ശരി അമ്മേ..." ഞാൻ അത് പറഞ്ഞു ഓടുകയായിരുന്നു. ഡോർ ലോക്ക് തുറന്ന് ഞാൻ റൂമിലേക്ക് കയറി വാതിൽ കുറ്റിയിട്ടു.
ജനലും അടച്ച് കർട്ടൻ എല്ലാം പിടിച്ചിട്ട ശേഷം ലൈറ്റ് ഇട്ട് ഞാൻ കട്ടിലിൽ അയാളുടെ
💬 Comments
View all comments