0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 354
അരികിൽ ഇരുത്തിയ ശേഷം ഞാൻ ബൈക്ക് സെന്റർ സ്റ്റാൻഡിൽ ഇട്ടു. അപ്പോഴെല്ലാം അയാൾ തോക്ക് എനിക്ക് നേരെ തന്നെ ചൂണ്ടിയിരുന്നു. സെന്റർ സ്റ്റാൻഡിൽ നിന്ന ബൈക്കിലേക്ക് ഞാൻ അയാളെ കയറ്റി ഇരുത്തി. വളരെ പ്രയാസപ്പെട്ട് ആയാൽ ഒരു കാൽ ബൈക്കിൽ കൂടി ഇട്ട് ബൈക്കിൽ ഇരുന്നു. ആയാൽ ഇരുന്ന ഉടൻ ഞാൻ എന്റെ ബെൽറ്റ്‌ ഊരി അയാളുടെ ഇളിലിൽ ചുറ്റി ഞാനും ബൈക്കിൽ കയറി ഇരുന്ന് എന്റെ പാന്റിൽ കൊരുത്ത് ബെൽറ്റ് മുറുക്കി. "ഇത് ഇനി വേണം എന്നില്ല, ഞാൻ നിങ്ങളെ ചതിക്കില്ല." അപ്പോഴും എന്റെ നേരെ ചൂണ്ടിയിരുന്ന തോക്ക് നോക്കി ഞാൻ പറഞ്ഞു. അത് കേട്ട് എന്നെ വിശ്വസിച്ചു എന്നോണം ആയാൽ അത് പാന്റിൽ തിരുകി വെച്ചു. ഞാൻ ബൈക്ക് പതിയെ മുന്നിലേക്ക് തള്ളി സ്റ്റാൻഡിൽ നിന്നും ഇറക്കി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നിലേക്കെടുത്തു. പിന്നീട് അങ്ങോട്ട് ഞാനയാളോട് ഒന്നും മിണ്ടിയില്ല. എന്റെ മനസ്സിൽ പല ഭീതികളും സംശയങ്ങളും വന്ന് നിറഞ്ഞു. എങ്കിലും ഞാൻ ചെയ്യന്നതാണ് ശരിയാണ് എന്ന വിശ്വസം എന്നെ മുന്നിലേക്ക് നയിച്ചു. വീടിന് അടുത്ത് ഞാൻ ബൈക്ക് നിർത്തി അയാളെയും ഇറക്കി. അയാളെ എന്റെ തോളും കയ്യും കൊണ്ട് താങ്ങി ഞാൻ വീടിന് പുറകിലേക്ക് നടന്നു. അമ്മ കാണാതെ എങ്ങനെയെങ്കിലും ഇയാളെ എന്റെ മുറിയിൽ എത്തിക്കണം അതായിരുന്നു എന്റെ ലക്ഷ്യം. അമ്മ അപ്പോൾ തുണി തയ്ക്കുന്ന ഷെഡിൽ ആണെന്ന് അവിടെ നിന്നുമുള്ള ശബ്ദത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. ഭാഗ്യത്തിന് പുറകിലെ ഡോർ കുറ്റിയിടാത്തത് കൊണ്ട് എനിക്ക് എളുപ്പം വീടിന് അകത്ത് കയറാൻ സാധിച്ചു.

💬 Comments

View all comments