Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
പറഞ്ഞത് ശരിയാണെന്ന് തോന്നിയിട്ടാകാം ആയാൽ നിശബ്ദനായി.
"ഈ മുറിവ് ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകാതെ..." എന്റെ സംസാരത്തിനിടയിൽ അയ്യാൾ എന്തോ പറയാൻ വന്നപ്പോൾ ഞാൻ നിർത്തി.
"ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല, പകരമേതെങ്കിലും സ്ഥലമുണ്ടോ ഇവിടെ?." അയാളുടെ ആ ചോദ്യം ഒരു അപേക്ഷയായാണ് എനിക്ക് തോന്നിയത്.
ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്റെ ജീവന് തന്നെ ചിലപ്പോൾ ഭീഷണി ആയേക്കാം. പക്ഷെ അയാളെ മരണത്തിന് വിട്ട്കൊടുക്കുന്നത് എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കും. അത് പാടില്ല ഇനി എന്താണ് വഴി, ഞാൻ ആലോചിച്ചു.
"സാറിന് വിരോധം ഇല്ലെങ്കിൽ എന്റെ വീട്ടിലേക്ക് വരാം മുറിവ് വെച്ച് കെട്ടി മുറിവ് ഉണങ്ങിയ ശേഷം, എവിടെയാണെന്ന് വെച്ചാൽ ഞാൻ കൊണ്ടാക്കാം." എന്റെ മുന്നിൽ ആ ഒരു വഴി മാത്രമേ തെളിഞ്ഞുള്ളു.
എന്റെ അച്ഛന്റെ മുഖം എനിക്ക് നേരിൽ കണ്ട ഓർമ്മയില്ല എന്നാൽ ഇയാളെ കാണുമ്പോൾ എന്റെ അച്ഛന്റെ ഓർമ്മ എന്നിലേക്ക് വരുന്നു. അച്ഛന്റെ പ്രായമുള്ള ഒരാളെ വഴിയരികിൽ ഈ അവസ്ഥയിൽ ഉപേക്ഷിച്ചു പോകുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രയും റിസ്ക് എടുക്കാൻ തീരുമാനിച്ചത്.
"നിന്റെ വീട്ടിലേക്കോ? അവിടെ ആരുമില്ലേ? " ആയാൽ എന്നെ നോക്കി ചോദിച്ചു.
"അവിടെ അമ്മയുണ്ട്, പക്ഷേ അമ്മ അറിയരുത്" ഞാൻ പറഞ്ഞു.
"അതെങ്ങനെ...? " ആയാൽ സംശയത്തോടെ ചോദിച്ചു.
"അത് ഞാൻ നോക്കിക്കൊള്ളാം, പക്ഷേ ഞാൻ പറയുന്നത് പോലെ അനുസരിക്കണം." ഞാൻ പറഞ്ഞു.
ആയാൽക്ക് സമ്മതം എന്ന് ആ മുഖഭാവം എന്നെ അറിയിച്ചു. ആയാൽ നിസ്സഹായനായി എന്നെ നോക്കി.
ഞാൻ അയാളെ പിടിച്ച് എഴുനേൽപ്പിച്ച് ബൈക്കിന് അടുത്തേക്ക് നടന്നു. അയാളെ ബൈക്കിന്
💬 Comments
View all comments