Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
അവളോട് വിളിച്ച് വരണ്ട എന്ന് പറഞ്ഞാലോ? അവൾ ഇങ്ങ് എത്താറായെങ്കിൽ അവൾ തിരിച്ചു പോകില്ല. അപ്പോൾ പിന്നെ ഇയാളെ ഇവിടെ നിന്നും മാറ്റണം.
പക്ഷെ എങ്ങോട്ട്? ഇവിടെ രണ്ട് മുറിയാണ് ഉള്ളത് ഒന്ന് ഞാൻ കിടക്കുന്നത്, രണ്ടാമത്തേത് അമ്മ കിടക്കുന്നത്. നാദിയ ഓടി എന്റെ മുറിയിലെ വരൂ അമ്മയുടെ മുറിയുടെ ഭാഗത്തേക്ക് പോകില്ല.
ഇയാളെ അമ്മയുടെ മുറിയിൽ കിടത്തിയാൽ, ഇടക്ക് അമ്മ റൂമിലേക്ക് വന്നാൽ എല്ലാം തീർന്നു. പക്ഷെ എന്റെ മുന്നിൽ വേറെ വഴികളോന്നുമില്ല. നാദിയ പോകുന്നത് വരെ ഇയാളെ അമ്മയുടെ മുറിയിൽ കിടത്തുക. ഇതിനിടയിൽ യാതൊരു കാരണവശാലും അമ്മ റൂമിൽ കയറാതെ നോക്കണം.
ആയാൽ ഫുഡ് കഴിച്ച ഉടൻ ഞാൻ അയാളുടെ കയ്യിൽ ഇരുന്ന പാത്രം വാങ്ങി മാറ്റി വെച്ച് അയാളെയും കൊണ്ട് ബാത്റൂമിലേക്ക് പോയി. "ഒരു പ്രശ്നം ഉണ്ട് കുറച്ചു സഹകരിക്കണം" എന്റെ പ്രവർത്തിയിൽ അത്ഭുതപെട്ട് നിന്ന അയാളോട് ഞാൻ പറഞ്ഞു.
അയാളോട് കൈ കഴുകാനും വേണങ്കിൽ മൂത്രം ഒഴിക്കാനും പറഞ്ഞ് റൂമിലേക്ക് വന്ന്, ആയാൽ കഴിച്ച പത്രം എടുത്ത് അടുക്കളയിലേക്ക് ഓടി. അത് കഴുകി വെച്ച ശേഷം ഞാൻ ഓടി റൂമിൽ വന്ന് അപ്പോഴും ബാത്‌റൂമിൽ ആയിരുന്ന അയാളെയും താങ്ങി പിടിച്ച് അമ്മയുടെ റൂമിൽ കൊണ്ട് പോയി.
അമ്മയുടെ ബെഡ്ഷീറ്റ് മാറ്റി ഞാൻ നേരത്തെ എന്റെ ബെഡിൽ വിരിച്ച ഷീറ്റ് തന്നെ എടുത്ത് അവിടെ വിരിച്ചു. ഇനി ബ്ലഡ് വല്ലതും വീണ് അമ്മ കണ്ടുപിടിച്ചാലോ....?
അയാളെ അമ്മയുടെ ബെഡിൽ കിടത്തി തിരിഞ്ഞപ്പോൾ പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു അത് നാദിയയാണ് ഉടനെ ഒരു
💬 Comments
View all comments