Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
ഒട്ടമായിരുന്നു എന്റെ റൂമിൽ എത്തിയ ഞാൻ നിന്ന് കിതച്ചു.
അവൾ വരുന്നതിന് മുമ്പ് തന്നെ ബെഡിൽ കയറി കിടന്നു. തല വേദനയാണെന്ന് പറഞ്ഞ് അവളെ നേരത്തെ പറഞ്ഞു വിടാനായിരുന്നു എന്റെ പ്ലാൻ.
"മാഷേ..., മാഷേ... ഉച്ചമയക്കത്തിലാണോ?" എന്റെ റൂമിലെത്തിയ നാദിയ എന്നെ കുലുക്കി വിളിച്ച് കൊണ്ട് ചോദിച്ചു.
"ആഹ്..., നാദിയ വന്നോ? ഞാൻ രാവിലെ പുറത്ത് പോയി വന്നത് മുതൽ നല്ല തല വേദന അതാണ് ഒന്ന് കിടന്നത്." ഞാൻ വയ്യായിക അഭിനയിച്ച് കൊണ്ട് പറഞ്ഞു.
"തല വേദനയോ എന്ത് പറ്റി, പനിയുണ്ടോ? ഇല്ലാല്ലോ? " എന്റെ നെറ്റിൽ പിടിച്ചു നോക്കി അവൾ പറഞ്ഞു.
"വെയില് കൊണ്ടോ?..." അവളുടെ ചെറിയ ദേഷ്യത്തോടെ ഉള്ള ആ ചോദ്യം എന്നിൽ അമ്മയെ ഓർമ്മിപ്പിച്ചു.
അമ്മയും ഇങ്ങനെയാണ് എനിക്ക് വയ്യ എന്ന് കേട്ടാൽ അന്ന് മുഴുവൻ സങ്കടമാണ്. എനിക്ക് പനിവന്നാൽ അമ്മ സാധാരണ ചോദിക്കുന്ന ചോദ്യമാണ് നാദിയ ചോദിച്ചത്.
"എന്താ മാഷേ ഒന്നും മിണ്ടാത്തത്..." ഞാൻ അവളെ നോക്കി ഓർമ്മകൾ അയവിറക്കുമ്പോൾ അവൾ വീണ്ടും എന്നോട് ചോദിച്ചു.
"രാവിലെ ബൈക്കിൽ ആണ് പോയത് നല്ല വെയില് ഉണ്ടായിരുന്നു അതിന്റെ ആകും." ഞാൻ അവളെ ശരി വെച്ച് കൊണ്ട് പറഞ്ഞു.
"നല്ല വേദനയുണ്ടോ" ഡോക്ടമാർ പരിശോധിക്കുന്നത് പോലെ എന്റെ നെറ്റിയിൽ പിടിച്ച് പരിശോദിച്ചു കൊണ്ടവൾ ചോദിച്ചു.
"നല്ല വേദനയുണ്ട് ഞാൻ ഒന്ന് ഉറങ്ങട്ടെ നാദിയ പൊയ്ക്കോ? " ഞാൻ അവളെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു.
"ഞാൻ പോകാം ആദ്യം മാഷിന്റെ തലവേദന മാറട്ടെ. അതിന് ആദ്യം ഞാൻ ഒരു കാപ്പിയിട്ട് തരാം" ഈ
💬 Comments
View all comments