Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
ഇട്ട് തന്ന മോതിരം എനിക്ക് ആണോ എന്ന് ചോദിക്കേണ്ട ആവിശ്യം ഇല്ലായിരുന്നല്ലോ?
"പിണങ്ങല്ലേ, എനിക്ക് ഇത് ഭയങ്കരമായി ഇഷ്ടമായി, പക്ഷെ ഇപ്പോൾ നാദിയ കുട്ടിക്ക് ഇതിന് പകരം ഞാൻ എന്ത് തരും എന്നാണ് ആലോചിക്കുന്നത്." ഞാൻ നിറഞ്ഞ സന്തോഷത്തോടെയും അൽപ്പം പരിഭ്രമത്തോടെയും പറഞ്ഞു.
"എനിക്ക് ഒന്നും വേണ്ട, മാഷിന്റെ ഈ സന്തോഷം കണ്ടാൽ മാത്രം മതി" അത് പറയുമ്പോൾ അവളുടെ കണ്ണ് എന്നോട് പ്രണയത്തിന്റെ കഥകൾ പറയുകയായിരുന്നു.
ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ മൂർദ്ധാവിൽ വീണു.
"മാഷ് കരയുകയാണോ" എന്റെ ആനന്ദ കണ്ണീർ നിറഞ്ഞ കണ്ണിലേക്കു നോക്കി അവൾ ചോദിച്ചു.
"ഏയ്..." ഞാൻ കണ്ണ് തുടച്ചു കൊണ്ട് എന്റെ കണ്ണുനീർ അവളിൽ നിന്നും മറച്ചു.
"അയ്യേ മാഷ് എന്താ കൊച്ച് കുട്ടികളെ പോലെ കരയുന്നെ..." അവൾ എന്നോട് ചോദിച്ചു.
"ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോടി പോയതാണ്." ഞാൻ പറഞ്ഞു.
"മ്മം, പൊടി... ഇനി പൊടിപ്പോയാൽ എനിക്ക് ദേഷ്യം വരും" എന്ന് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് അമർന്നു.
ഞങ്ങളുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞു. എന്നാൽ അവൾ എന്നോടോ ഞാൻ അവളോട് ഇഷ്ടമാണ് എന്ന ഒരു വാക്ക് മാത്രം പറഞ്ഞില്ല. ഞങ്ങൾ ഞങ്ങളുടെ ഭാവി ഒരിക്കലും ചർച്ച ചെയ്തില്ല, അവരവരുടെ സ്വന്തം ലക്ഷ്യമല്ലാതെ. അങ്ങനെ പ്രണയം വാക്കുകളെക്കാൾ അപ്പുറമായ ഒരു വികാരമാണെന്ന് ഞാനെന്റെ നാദിയയിലൂടെ തിരിച്ചറിയുകയായിരുന്നു.
ദിവസങ്ങൾ പതിയെ കടന്ന് പോയി അവളും ഞാനും ഒരുപാട് അടുത്തു. അവൾ എനിക്ക് തന്ന മോതിരത്തിന് പകരമായി
💬 Comments
View all comments