0%

Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 2.2K

കോഹ്‌ലി കപ്പ് അടിച്ചോ?


അഭി: ??


ശ്യാമ: എന്താടാ ജയിച്ചില്ലേ?


അഭി: ഇല്ലാ…


ശ്യാമ: ??എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി ശവമായി??


ശ്യാമ: എന്തായാലും ഒരു ഉമ്മ വേസ്റ്റ് ആയില്ലാ?


(അതുകൂടി കേട്ടപ്പോ അഭിക്ക് ശരിക്കും സങ്കടമായി…അവൻ മറുപടി ഒന്നും പറഞ്ഞില്ല…)


ശ്യാമ: ടാ എന്തിയെ പോയോ…


ശ്യാമ: ടാ ചെക്കാ…


(അവളുടെ മെസ്സേജിന് റിപ്ലേ കിട്ടാതിരുന്നപ്പോ അവൾ അവനെ ഫോണിലേക്ക് വിളിച്ചു)


ഫോൺ റിംഗ് ചെയ്യുന്നത് കേട്ട അഭി ആദ്യം ഒന്നു മടിച്ച ശേഷം കോൾ അറ്റൻഡ് ചെയ്തു.


ശ്യാമ: ഹെല്ലോ ടാ…


അഭി: മ്


ശ്യാമ: സങ്കടമായോ


അഭി: ഏയ് ഇല്ല…


ശ്യാമ: ശബ്ദം കേട്ടിട്ട് അങ്ങനെ തൊന്നുന്നില്ലാലോ


അഭി: ഏയ് ഒന്നുമില്ല…


ശ്യാമ: പോട്ടെടാ സാരമില്ല…സോറി…ഞാൻ നിന്നെ ഒന്നു ചൂടാക്കാൻ വേണ്ടി പറഞ്ഞതല്ലേ നിനക്ക് അതിത്രേം വിഷമം ആകുമെന്ന് കരുതിയില്ല…


അഭി: മം


ശ്യാമ: കളിയല്ലേ ജയവും തോൽവിയും ഒക്കെ ഉണ്ടാവും …അടുത്ത തവണ എന്തായാലും നീ ജയിക്കും പോരെ…കളി തോറ്റതും വിഷമിച്ച് ഇരിക്കാതെ ഒന്നു ഉഷാറായിക്കേ നീ…


(സത്യത്തിൽ കളി തോറ്റതിനേക്കാൾ കൂടുതൽ ചേച്ചിയുടെ ഉമ്മ കിട്ടാതെ പോയതാണ് അവൻ്റെ സങ്കടം എന്നത് ശ്യാമക്ക് മനസ്സിലായില്ല)


അഭി: മം ശരി…


ശ്യാമ: മം മം അല്ലാതെ എന്തേലും ഒന്നു പറയടാ…


അഭി: മം


ശ്യാമ: ശെടാ ഇനി നിൻ്റെ വിഷമം മാറ്റാൻ ഞാൻ എന്ത് ചെയ്യണം…ജയിച്ചിട്ടു വന്നാൽ കിട്ടുമെന്ന് പറഞ്ഞ ഉമ്മ ഞാൻ തന്നാൽ നിൻ്റെ വിഷമം മാറുമോ?


(അത്രയും നേരം അണ്ടി പോയ അണ്ണാനെ

💬 Comments

View all comments