Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]
പോലെ ഇരുന്ന അഭി അത് കേട്ടപ്പോൾ അതിലും നല്ലൊരു അണ്ടി കിട്ടിയ അണ്ണാനെ പോലെ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി…പക്ഷേ അതവൻ ഉടനെ പ്രകടമാക്കിയില്ല)
അഭി: ഒഹ് ജയിച്ചാലെ തരൂ എന്നല്ലേ പറഞ്ഞതല്ലേ അതൊന്നും വേണ്ട…
ശ്യാമ: എങ്കിൽ നീ വാഷിംഗ് മെഷീൻ നന്നാക്കി തന്നതിൻ്റെ കൂലി ആയിട്ട് കണ്ടാ മതിയന്നേ…
അഭി: അന്നേരം വലിയ ജാഡ ആയിരുന്നല്ലോ ചോദിച്ചപ്പോ…
ശ്യാമ: അതുപിന്നെ നീ കളി ജയിക്കാൻ ഒരു മോട്ടിവേഷൻ ആയിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞതല്ലേ…ഞാൻ വിചാരിച്ചോ ഇങ്ങനെ തോറ്റ് തുന്നം പാടി വരുമെന്ന്…(അല്പം പരിഹാസത്തോടെ)
അഭി: ദേ ചേച്ചി കളിയാക്കല്ലെ
ശ്യാമ: അപ്പോ എങ്ങനാ ഉമ്മ കിട്ടിയാൽ പിണക്കവും വിഷമവും ഒക്കേ മാറി നീ റെഡി ആവില്ലേ…
അഭി: ഹാ നോക്കാം…
ശ്യാമ: മം അങ്ങനെ വഴിക്ക് വാ
അഭി: ഈ………
ശ്യാമ: എന്തെടുക്കുവ നീ
അഭി: കിടക്കുന്നു
ശ്യാമ: ചുമ്മാ ഇരിക്കുവാണേൽ വരുന്നോ ഇങ്ങോട്ട്
അഭി: വന്നാൽ ഉമ്മ കിട്ടുമോ ഇപ്പൊ
ശ്യാമ: അയ്യടാ ചെക്കൻ്റെ ഒരു കൊതി
അഭി: തരാമെന്ന് ചേച്ചി പറഞ്ഞിട്ടല്ലെ
ശ്യാമ: എപ്പോ തരാമെന്ന് പറഞ്ഞില്ലല്ലോ…ഏതായാലും നീ വാ നോക്കാം (?)
അഭി: എന്നാ ഞാൻ ദേ എത്തി…
ഇത്രയും പറഞ്ഞു ഫോണും കട്ടാക്കി അഭി ശ്യാമയുടെ അടുത്തേക്ക് പോകുവാനായി ഇറങ്ങി…
താഴേക്കിറങ്ങിയ അഭിയോട്…
അമ്മ: എങ്ങോട്ടാടാ?
അഭി: ശ്യാമേച്ചിയുടെ അടുത്ത് വരെ പോയിട്ട് വരാം അമ്മേ.
അമ്മ: എന്നാല് ദേ ഇതുകൂടി കൊണ്ടുപൊയ്ക്കോ
അഭി: (കൈയിൽ കിട്ടിയ പൊതി നോക്കിക്കൊണ്ട് അഭി അമ്മയോട് ചോദിച്ചു)...ഇതെന്താ അമ്മേ?
അമ്മ: ഇതൊരു
💬 Comments
View all comments