0%

Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 6.1K

ഉറങ്ങിയതും നോക്കി ശ്യാമ അവളുടെ കണ്ണുകളിൽ ഈറൻ അണിയിച്ചുകൊണ്ട് ബാത്റൂമിലെക്ക് നടന്നു…

അവൾ എല്ലാം കഴുകി വൃത്തി ആക്കിയതിന് ശേഷം ബാത്റൂമിലെ കണ്ണാടിയിൽ നോക്കി അൽപ്പ നേരം എന്തൊക്കെയോ ആലോചിച്ച് നിന്നു…

മറ്റൊരു രീതിയിലും ഉള്ള ബന്ധം വേണ്ടാ എന്ന് അഭിയോട് പറഞ്ഞ ആ നിമിഷത്തെ ഓർത്ത് അവൾ പശ്ചാത്തപിച്ചു…എല്ലാ രീതിയിലും ആഭിക്ക് സ്വന്തം ആകണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തു…പക്ഷേ തനിക്ക് ആ ഒരു ആഗ്രഹവും പറഞ്ഞു കൊണ്ട് അവൻ്റെ അടുത്തേക്ക് പോകുവാൻ ഉള്ള ധൈര്യവും ഇല്ലാ എന്നാൽ അഭി ഇനി അങ്ങനെ ഒരു ആഗ്രഹവുമായി തൻ്റെ അടുക്കലേക്ക് വരുമോ എന്നും ഉറപ്പില്ലാ…പലതും ആലോചിച്ച് ഒടുവിൽ മുഖം കഴുകി അവൾ പുറത്തിറങ്ങി മുറിയിലേക്ക് നടന്നു…

അഭിയേക്കൊണ്ട് തന്നെ എങ്ങനേയും മുൻകൈ എടുപ്പിക്കാൻ ശ്രമിക്കണം എന്ന് ആലോചിച്ച് ഉറങ്ങാനായി കിടക്കുമ്പോൾ അവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു…

പിറ്റേ ദിവസം ഏകദേശം 11 മണിയോടെ ആണ് അഭി എഴുന്നേൽക്കുന്നത്…അവൻ മറ്റു കാര്യങ്ങൾ എല്ലാം കഴിഞ്ഞ് താഴേക്ക് കഴിക്കാൻ ചെന്നു…

അഭിയുടെ വരവു കണ്ട അമ്മ അവനോട് "കഴിക്കാൻ ഉള്ളത് മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിച്ചോ" എന്നും പറഞ്ഞുകൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി…

അഭി കഴിച്ച് കഴിഞ്ഞ് പാത്രവും എടുത്ത് കഴുകാനായി അടുക്കളയിലേക്ക് ചെന്നു…പാത്രം കഴുകി അവിടെ വെച്ച ശേഷം വെള്ളം എടുത്ത് വായ കുളുക്കുഴിഞ്ഞുകൊണ്ട് തുപ്പാനായി അടുക്കള വാതിലിലൂടെ വെളിയിൽ ഇറങ്ങിയപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്…

പറമ്പിലെ പ്ലാവിൽ നിന്നും ചക്ക ഇടാൻ ഉള്ള പരിശ്രമത്തിൽ ആണ് അമ്മ…കൂടെ ശ്യാമേച്ചിയും…

വെള്ളം കുളുക്കുഴിഞ്ഞ് തുപ്പുന്ന ശബ്ദം കേട്ട്

💬 Comments

View all comments