Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]
അവർ തിരിഞ്ഞു…അഭി പെട്ടെന്ന് അകത്തേക്ക് ഓടാൻ തുടങ്ങിയെങ്കിലും "ടാ ടാ ഇങ്ങ് വന്നേ" എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ അവനെ പുറത്ത് നിന്നും വിളിച്ചു…
അഭി മടിച്ച് മടിച്ച് പറമ്പിലേക്ക് ഇറങ്ങി ചെന്നു…
"നേരത്തെ ആണല്ലോ കഴിപ്പ്" എന്ന ശ്യാമേച്ചിയുടെ പരിഹാസത്തിന് മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രം ആണ് അഭി തിരിച്ച് നൽകിയത്…
"ടാ ഇതൊന്നു ഇട്ടു തന്നെ ഞങ്ങൾ നോക്കിയിട്ട് പറ്റുന്നില്ല" എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ കയ്യിലിരുന്ന തോട്ടി അവനു നേരെ നീട്ടി… അഭി അത് വാങ്ങി രണ്ട് വെട്ടിന് വലിയൊരു ചക്ക താഴേക്കിട്ടു…
"എടാ മിടുക്കാ" എന്ന് പറഞ്ഞ് ശ്യാമ അവൻ്റെ തോളിൽ തട്ടിയെങ്കിലും അതിനും ഒരു പുഞ്ചിരി മാത്രം നൽകിയതല്ലാതെ അഭി ഒന്നും പറഞ്ഞില്ലാ…
അവൻ കൈയിൽ ഉണ്ടായിരുന്ന തോട്ടി വീണ്ടും അമ്മയുടെ നേരെ നീട്ടിയിട്ട് തറയിൽ വീണ ചക്കയും എടുത്ത് അടുക്കള ഭാഗത്തേക്ക് നടന്നു…അവൻ്റെ പുറകേ തോട്ടി പിടിച്ചുകൊണ്ട് അമ്മയും അഭി തന്നെ മൈൻഡ് ചെയ്യാത്തതും ആലോചിച്ച് സങ്കടപ്പെട്ടുകൊണ്ട് ശ്യാമയും നടന്നു…
അഭിയുടെ ആ പെരുമാറ്റത്തിന് കാരണം ദേഷ്യമാണോ, സങ്കടമാണോ, നാണക്കേടാണോ എന്നൊന്നും ശ്യാമക്കു മനസ്സിലായില്ല…ഒരുപക്ഷേ എല്ലാം അവൻ മറക്കാൻ ശ്രമിക്കുക ആയിരിക്കും എന്ന് അവൾ വിചാരിച്ചു…
അഭി ചക്ക എടുത്ത് അടക്കളയിലേക്ക് കയറാൻ തുടങ്ങിയപ്പോ "അകത്തോട്ടു കൊണ്ടുപോകണ്ടാ നീ അത് ഇവിടെ പുറത്ത് വെച്ചോ" എന്ന് പറഞ്ഞു…അഭി ചക്ക അമ്മ പറഞ്ഞ സ്ഥലത്ത് വെച്ചു…അതിനു ശേഷം അകത്തു നിന്നും വെട്ടുകത്തി എടുത്തുകൊണ്ട് വരാൻ പറഞ്ഞതനുസരിച്ച് അവൻ പോയി വെട്ടുകത്തിയുമായി വന്നു…അമ്മ അവൻ്റെ കൈയിൽ നിന്നും അത് വാങ്ങാനായി
💬 Comments
View all comments