0%

Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 6.1K

ശ്യാമ അഭിയെ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അഭി മുഴുവൻ ശ്രദ്ധയും ചെയ്യുന്ന പ്രവർത്തിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്…ഒരു നോട്ടം കൊണ്ടുപോലും ഇനി അവൻ്റെ ശ്യാമേച്ചിയെ വേദനിപ്പിക്കരുത് എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്…എന്നാൽ ഒന്നു ശ്രദ്ധിക്കടാ എന്നെ എന്നും മനസ്സിൽ പറഞ്ഞുകൊണ്ടാണ് അവൻ്റെ ശ്യാമേച്ചി ഇരിക്കുന്നതെന്നുണ്ടോ അവൻ അറിയുന്നൂ…

ശ്യാമ അവൻ്റെ ശ്രദ്ധ പിടിച്ചു പറ്റാൻ എന്ന പോലെ ഇടക്ക് ഇടക്ക് ഓരോ ചക്കക്കുരു അവൻ്റെ നേർക്ക് എറിയാൻ തുടങ്ങി…ഒടുവിൽ ഒരെണ്ണം അവൻ്റെ കാൽമുട്ടിൽ വന്നു കൊണ്ടപ്പോൾ അവൻ മുഖം ഉയർത്തി "എന്തിൻ്റെ കേടാ" എന്ന് ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു…ശ്യാമ അൽപ്പം സങ്കടം അഭിനയിച്ച് "എൻ്റെ കുട്ടന് നൊന്തോടാ" എന്ന് കളിയാക്കി അഭിയോട് ചോദിച്ചു…അഭി "നൊന്തെങ്കിൽ?" എന്ന് തിരിച്ച് ചോദിച്ചപ്പോ ശ്യാമ "തിരുമ്മി തരണോ?" എന്ന് മറുപടി കൊടുത്തു…അഭി "അയ്യോ ഇനിയും സഹായിക്കല്ലേ" എന്ന് പറഞ്ഞത് കേട്ട് ശ്യാമ കൈ പൊത്തി ചിരി അടക്കാൻ ശ്രമിച്ചു…

അഭി ആദ്യത്തെ പടലയിൽ നിന്നും ചക്ക ചുളകളായി മുഴുവൻ മാറ്റിയ ശേഷം രണ്ടാമത്തെ എടുക്കാൻ തുടങ്ങിയത് കണ്ട ശ്യാമ "ആഹാ ഇത്രപെട്ടെന്ന് തീർത്തോ ഒരെണ്ണം" എന്ന് അഭിയോട് ചോദിച്ചത് കേട്ട അഭിയുടെ അമ്മ "കണ്ടോ ആർക്കാ എൻ്റെ മോന് പണിയെടുക്കാൻ വയ്യാ എന്ന് പറഞ്ഞത്…മിടുക്കനാ കേട്ടോ…പെട്ടെന്ന് ബാക്കി കൂടെ ചെയ്തിട്ട് വേഗം പോയി കിടന്നോ അമ്മേടെ മോൻ" എന്ന് അകത്തു നിന്നും വിളിച്ചു പറഞ്ഞത് കേട്ട് ശ്യാമ ഉറക്കെ പൊട്ടി ചിരിച്ചു പോയി…എന്നാൽ അഭിക്ക് അത് ഒരു അവാർഡ് കിട്ടിയതിനു തുല്യമായിരുന്നു…അഭിക്ക് മാത്രം അല്ലാ ഏതൊരു മകനും സ്വന്തം അമ്മമാരുടെ വായിൽ നിന്നും കേൾക്കുന്ന

💬 Comments

View all comments