0%

Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 6.1K

നല്ല വാക്കുകൾ അഭിമാനം തരുന്നതാണല്ലോ…അത് തമാശക്കാണെങ്കിൽ പോലും…

അതിൻ്റെ ഒരു ഉത്സാഹത്തിൽ അഭി കുറച്ചുകൂടി വേഗത്തിൽ അവൻ്റെ ജോലിയിൽ മുഴുകി…എന്നാൽ ശ്യാമയാവട്ടെ എങ്ങനെ അഭിയുടെ ശ്രദ്ധ പിടിച്ച് പറ്റാം എന്ന് ആലോചിച്ച് കൊണ്ടേ ഇരുന്നു ഓരോ ചുള അടർത്തി മാറ്റുന്നതിനിടയിലും…ചക്കക്കുരു എറിഞ്ഞാൽ ഇനി ചിലപ്പോ അഭി ദേഷ്യപ്പെട്ടേക്കാം എന്ന് കരുതി അവൾ അതിനു മുതിർന്നില്ല…ഒടുവിൽ ശ്യാമ അവളുടെ ശരീരം തന്നെ ഇനി രക്ഷ എന്ന് മനസ്സിൽ തീരുമാനിച്ചു…

ശ്യാമ പതിയെ അവളുടെ കാലുകൾ നിവർത്തി മുന്നിലേക്ക് നീട്ടി അഭിയുടെ കാലുകൾക്ക് ഇരുവശങ്ങളിലുമായി വെച്ചുകൊണ്ട് ജോലി തുടർന്നു…തൻ്റെ മുന്നിലേക്ക് തെളിഞ്ഞു വന്ന ആ കാലുകളിലേക്ക് സ്വാഭാവികമായും അഭിയുടെ ശ്രദ്ധ പോയി…മുമ്പൊരിക്കൽ പറഞ്ഞത് പോലെ രോമം ഒട്ടും ഇല്ലാത്ത, സ്വർണ കൊലുസ്സുകൾ അണിഞ്ഞ ശ്യാമയുടെ ആ കാലുകൾ അവൻ്റെ കണ്ണുകളെ ആകർഷിച്ചു എന്നുവേണം പറയാൻ…

അവൻ അവളറിയാതെയെന്ന പോലെ അവളുടെ ആ കാലുകളുടെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി…

വിരലുകളിലെ കറുത്ത നൈൽ പോളിഷ് ആ കാലുകൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്ന പോലെ അവനു തോന്നി…മുകളിലേക്ക് കണ്ണോടിക്കുമ്പോൾ ആ സ്വർണ പാദസരം അവളുടെ കാലുകളെ പിണഞ്ഞു കിടക്കുന്നത് കണ്ട് ആ പാദസരത്തിനോടൊപ്പം തന്നെ അവൻ്റെ കണ്ണുകളും തിളങ്ങി…അവൻ വീണ്ടും മുകളിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ടിരുന്നു…മുട്ടിനു താഴെ വരെയുള്ള ശ്യാമയുടെ നഗ്നമായ കാലുകൾ കണ്ട് അവൻ മതി മറന്നിരുന്നു…

അപ്പോഴാണ് ശ്യാമ പതിവില്ലാതെ നൈറ്റി ആണ് ഇട്ടിരിക്കുന്നത് എന്ന കാര്യം അഭി മനസ്സിലാക്കുന്നത്…ശ്യാമയെ ചുരിദാറിലും, ട്രാക്ക് സ്യൂട്ടിലും, സാരിയിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും നൈറ്റിയിൽ അഭി ആദ്യമായിട്ടായിരുന്നു കാണുന്നത്…

അവ ശ്യാമയുടെ മുട്ടിനു താഴെയായി കിടക്കുന്നു…അവൻ

💬 Comments

View all comments