0%

Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Author : Aegon Targaryen Read All Parts 4.9K

ആണ് അവൻ കാണുന്നത്…

അതിനു ശേഷം അവൻ കിടന്നുകൊണ്ട് തന്നെ ആദ്യം ചുറ്റും ഒന്നു നോക്കിയിട്ട് പിന്നെ അവനെ തന്നെ ഒന്നു വീക്ഷിച്ചു…ആ നോട്ടം കണ്ട ശ്യാമ "നോക്കണ്ട ഞാൻ തന്നെയാ എല്ലാം ഉടുപ്പിച്ചത്" എന്ന് പറഞ്ഞു…അപ്പോൾ താൻ ഇന്നലെ സ്വപ്നം ഒന്നും കണ്ടതല്ല എന്ന തിരിച്ചറിവ് അഭിക്ക് ഉണ്ടായി…

രാത്രിയിൽ പരിസരം പോലും മറന്ന് കിടന്ന അഭി അവൻ്റെ കൈലി പോലും ഉടുക്കാതെ ആയിരുന്നു ഉറക്കത്തിലേക്ക് വീണത്…ശ്യാമയുടെ ആ വാക്കുകളിൽ നിന്നും അവൾ എല്ലാം സെറ്റ് ആക്കിയിട്ടാണ് ഇന്നലെ ഉറങ്ങിയതെന്ന് അഭിക്ക് മനസ്സിലായി…"

അത് നന്നായി…" എന്ന് പറഞ്ഞുകൊണ്ട് അഭി മെല്ലെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു…"സമയം എത്രായി ചേച്ചി" എന്ന അഭിയുടെ ചോദ്യത്തിന് ശ്യാമ 6:30 എന്ന് പറഞ്ഞു…"ഇത്രയും നേരത്തെ എഴുന്നേക്കണമാരുന്നോ" എന്ന് അഭി വീണ്ടും ചോദിച്ചു…

"നേരത്തെ എഴുന്നേറ്റാൽ നേരത്തെ പോകാം…നേരത്തെ പോയാൽ നേരത്തെ വീട്ടിൽ എത്താം…" എന്ന് ശ്യാമ പറഞ്ഞു…അപ്പോൾ അഭി അതിനു ബാക്കിയെന്ന പോലെ "നേരത്തെ വീട്ടിൽ എത്തിയാൽ..

?" എന്ന് പറഞ്ഞപ്പോൾ ശ്യാമ ഒരു കള്ള ചിരി അഭിയെ നോക്കി ചിരിച്ചു…അഭിയും തിരിച്ച് ഒരു ചിരി പാസ്സാക്കി…

"ആൻ്റി എവിടാ?" …"അടുക്കളയിൽ…കഴിക്കാൻ ഉണ്ടാക്കുന്നു" അഭിയുടെ ചോദ്യത്തിന് ശ്യാമ മറുപടി നൽകി…അതുകേട്ടതും അഭി ശ്യാമയെ വലിച്ച് അവൻ്റെ മടിയിലേക്ക് ഇട്ടു…ശ്യാമ "അയ്യോ ആരേലും വരും" എന്ന് പതിയെ പറഞ്ഞു…

അഭിയാവട്ടെ "ആരെങ്കിലും വരുന്നതിനു മുന്നേ ഒരു ഉമ്മ താ" എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ ഒരു മുലയിൽ കൈ അമർത്തി…

ശ്യാമ "ആദ്യം മോൻ പോയി പല്ല് തേക്ക്…എന്നിട്ട് കുളിച്ചിട്ട് വരുമ്പോ തരാം"

💬 Comments

View all comments