0%

Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Author : Aegon Targaryen Read All Parts 4.9K

എന്ന് പറഞ്ഞ് അഭിയെ പിന്നിലേക്ക് തള്ളിയിട്ടുകൊണ്ട് ചാടി എഴുന്നേറ്റു…അഭി മനസ്സില്ലാമനസ്സോടെ അത് സമ്മതിച്ച് എഴുന്നേറ്റു പല്ല് തേക്കാനും കുളിക്കാനുമൊക്കെയായി ബാത്റൂമിലേക്ക് പോയി…

കുളിച്ച് ഡ്രസ്സ് മാറിയ ശേഷം അഭി ശ്യാമക്കായി തിരച്ചിൽ തുടങ്ങി…അടുക്കളയിലേക്ക് പോയ അഭി അവിടെ ശ്യാമയെ കണ്ടു…ആൻ്റിയും അവിടെ ഉള്ളതിനാൽ അവൻ അവളെ നോക്കി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചിട്ട് വീണ്ടും മുറിയിലേക്ക് പോയി…ശ്യാമ ചൂട് ദോശ പ്ലേറ്റിലേക്ക് മാറ്റിയിട്ട് അഭിയെ വിളിക്കട്ടെ എന്ന് അമ്മയോട് പറഞ്ഞ് അവിടെ നിന്നും അവൻ്റെ അടുത്തേക്ക് പോയി…

മുറിയിലേക്ക് ചെന്ന ശ്യാമ തന്നെയും കാത്തു നിൽക്കുന്ന അഭിയെ കണ്ടു…അവൾ അവൻ്റെ അടുക്കലേക്ക് ചെന്നിട്ട് "ആരേലും വരും പെട്ടെന്ന് വിട്ടോളണം" എന്ന് പറഞ്ഞിട്ട് അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കാൻ തുടങ്ങി…

അഭി അവളെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തി അവളെ തുരുതുരെ ചുംബിച്ചു…ഉടനേ തന്നെ ശ്യാമ "മതി ബാക്കി വീട്ടിൽ ചെന്നിട്ട്" എന്ന് പറഞ്ഞ് അവൻ്റെ ശരീരത്തിൽ നിന്നും താഴെ ഇറങ്ങി…അവർ രണ്ടുപേരും കൂടി കഴിക്കാനായി പോയി…

ശ്യാമയുടെ അമ്മ കഴിക്കാനായി എല്ലാം ഡൈനിംഗ് ഹാളിൽ കൊണ്ട് വച്ചിട്ടുണ്ടായിരുന്നു…അവരോട് ഇരിക്കാനായി പറഞ്ഞിട്ട് എല്ലാം വിളമ്പി വച്ചു…"നിങ്ങളാരും കഴിക്കുന്നില്ലേ?" അഭിയുടെ ചോദ്യത്തിന് മറുപടി ആയി "ഇവിടെ ആരും ഇത്ര നേരത്തെ കഴിക്കാറില്ല മോനേ…നിങ്ങൾക്ക് പോകേണ്ടതുകൊണ്ടാ അല്ലെങ്കിൽ 8 മണി ആകും ആഹാരം ആവാൻ തന്നെ…ശ്രേയസിനും 8:30 ആകുമ്പോഴേക്ക് ഇറങ്ങിയാൽ മതിയല്ലോ ഓഫീസിലേക്ക്…

നിങ്ങള് കഴിക്ക്…" എന്ന് ശ്യാമയുടെ അമ്മ പറഞ്ഞു…അപ്പോഴേക്കും ശ്യാമയുടെ അച്ഛൻ കുളികഴിഞ്ഞ് പുറത്തേക്ക് വന്ന് അവരുടെ ഒപ്പം ഇരുന്നു…

അവർ രണ്ടുപേരും ഭക്ഷണം കഴിച്ച് എഴുന്നേറ്റു…"എപ്പോഴാ

💬 Comments

View all comments