0%

Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Author : Aegon Targaryen Read All Parts 4.8K

അവരോട് യാത്ര പറഞ്ഞ് അവൻ്റെ വീട്ടിലേക്ക് തന്നെ പോയി…അന്ന് നടന്ന സംഭവങ്ങൾ എല്ലാം ആലോചിച്ച് അവൻ കിടന്നുറങ്ങി…

അടുത്ത രണ്ട് ദിവസങ്ങളിൽ അവർക്ക് നല്ല രീതിയിൽ ഒന്ന് അടുത്തിടപഴകാൻ പോലും കഴിഞ്ഞില്ല…ശ്യാമയുടെ അച്ഛനും അമ്മയും ഉള്ളത് തന്നെ കാരണം…

അങ്ങനെ ശ്യാമയുടെ കൂടെയുള്ള രണ്ടു ദിവസത്തെ വസതി പൂർത്തിയാക്കി അവർ ഇരുവരും തിരിച്ച് നാട്ടിലേക്ക് തന്നെ മടങ്ങുവാൻ ഉള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു…അവരെ തിരികെ എത്തിക്കേണ്ട ചുമതല അഭിക്കായിരുന്നു…പ്രദീപിന് ജോലി ഉള്ളതിനാൽ അഭിയെ ഏൽപ്പിക്കുകയായിരുന്നു…കാര്യം അത്രയും ദൂരം വണ്ടി ഓടിച്ച് പോയി വരുന്നത് മടുപ്പുണ്ടാക്കുന്നതാണെങ്കിലും ശ്യാമയും കൂടെ വരുമെന്നത് അഭിക്ക് സന്തോഷം നൽകി…

അങ്ങനെ ബുധനാഴ്ച രാവിലെ 10 മണിക്ക് അവർ നാലുപേരുംകൂടി അഭിയുടെ വണ്ടിയിൽ യാത്ര ആരംഭിച്ചു…ഏകദേശം 3:30യോടെ അവർ വീട്ടിലെത്തി…അവരെ അവിടെയാക്കി ശ്യാമയുടെ ചേട്ടനെയും എട്ടത്തിയെയും കണ്ട് ഉടനെ തന്നെ തിരിക്കാം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അഭിയും ശ്യാമയും…പക്ഷേ ശ്രേയസും ഭാര്യ സൗമ്യയും അപ്പോഴും എത്തിയിരുന്നില്ല…

അവിടെ വരെ ചെന്നിട്ട് അവരെ കാണാതെ പോകാൻ ശ്യാമക്ക് മനസ്സ് വരാഞ്ഞതുകൊണ്ട് അവർ രണ്ടുപേരും എത്തുന്നത് വരെ വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു…ഏകദേശം 2 മണിക്കൂറോളം കാത്തിരുന്ന ശേഷം ആണ് അവർ എത്തിയത്…

അവരെ കണ്ട് സന്തോഷം പങ്കുവെച്ച് മടങ്ങാൻ തുടങ്ങുമ്പോൾ സമയം ഏകദേശം 6 മണി കഴിഞ്ഞിരുന്നു…

അപ്പോൾ ഇറങ്ങിയാൽ അവർ തിരികെ വീട്ടിലെത്താൻ ഏകദേശം 12 മണി ആകുമെന്നതിനാലും രാത്രിയിൽ അവരെ രണ്ടുപേരെയും ഒറ്റക്ക് വിടാൻ പേടിയുള്ളതിനാലും ഇന്നവിടെ നിന്നിട്ട് നാളെ രാവിലെ പോയാൽ മതി എന്നവർ നിർബന്ധിച്ചു…ഒടുവിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി അഭിയും ശ്യാമയും ആ

💬 Comments

View all comments