0%

Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Author : Aegon Targaryen Read All Parts 4.8K

രാത്രി അവിടെ നിൽക്കാൻ തീരുമാനിച്ചു…അഭി അവൻ്റെ വീട്ടിലേക്കും ശ്യാമ പ്രദീപിനെയും വിളിച്ച് കാര്യം ധരിപ്പിച്ചു…

അവിടെ തങ്ങാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ശ്യാമയും അഭിയും മറ്റ് വസ്ത്രങ്ങൾ ഒന്നും കൈയിൽ കരുതിയിരുന്നില്ല…അതുകൊണ്ടുതന്നെ അഭി ശ്രേയസിൻ്റെ ഒരു ബനിയനും കൈലിയും വാങ്ങി ധരിച്ചു…ശ്യാമയുടെ പഴയ കുറച്ച് വസ്ത്രങ്ങൾ അവിടെ ഉണ്ടായിരുന്നു എങ്കിലും അതൊന്നും പാകം അല്ലാത്തതിനാൽ അവൾ അവളുടെ ഏട്ടത്തിയുടെ ഒരു നൈറ്റിയും വാങ്ങി ധരിച്ചു…

അഭി അവൻ്റെ വിശേഷങ്ങൾ എല്ലാം അവരോടും അവർ ഓരോ കഥകൾ അവനോടും പറഞ്ഞ് ചിരിയും കളി തമാശകളും ആയി നല്ല സ്വാദിഷ്ടമായ ആഹാരവും കഴിച്ച് എല്ലാവരും സന്തോഷത്തോടെ കിടക്കാൻ ആയി തയ്യാറെടുത്തു…

ആകെ മൊത്തം മൂന്ന് മുറികളെ ആ വീട്ടിൽ ഉള്ളൂ…അതിൽ മുകളിലത്തേതിൽ ശ്രേയസും സൗമ്യയും താഴത്തെ മുറികളിൽ ഒന്നിൽ ശ്യാമയുടെ അച്ഛനും അമ്മയും പിന്നെ ആകെ അവശേഷിക്കുന്ന മറ്റൊരു മുറിയിൽ താനും ശ്യാമേച്ചിയും ഒന്നിച്ചായിരിക്കും എന്ന പ്രതീക്ഷയിൽ അഭി അങ്ങനെ ഇരിക്കുമ്പോഴാണ് ശ്യാമയുടെ അമ്മ കൈയിൽ ഒരു തലയണയുമായി വന്നു അഭിയോടും ശ്യാമയോടുമായി "നിങ്ങൾക്ക് രണ്ടു പേർക്കും ഒന്നിച്ച് കിടക്കാൻ ചിലപ്പോ ഒരു ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ട് ഞാനും നിങ്ങടെ കൂടെ തന്നെ ഇന്നിവിടെ കിടക്കാം"

എന്നും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു…ഇത് കണ്ട് എല്ലാ മൂടും പോയ അഭിയാവട്ടെ ഉള്ള സങ്കടവും കലിപ്പും എല്ലാം ഉള്ളിൽ വെച്ചുകൊണ്ട് "അത് നന്നായി ആൻ്റി…ഞാൻ ഇവിടെ ഹാളിൽ കിടന്നാലോ എന്ന് ആലോചിക്കുവായിരുന്നു" എന്ന് പറഞ്ഞു...അഭിയുടെ ദയനീയമായ ആ വാക്കുകൾ കേട്ട് ശ്യാമ ചിരി അടക്കി പിടിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു…ശ്രേയസ് ആവട്ടെ "കൊള്ളാം

💬 Comments

View all comments