Chapter Title : ശ്യാമളേച്ചിയുടെ കട [സണ്ണി]
കണക്ക് കൂട്ടി പറയുന്നതാണ് ചേച്ചി പറയുന്നത്. അഞ്ച് പൈസ പോലും ആവിശ്യമില്ലാതെ പപ്പ വിട്ടു കൊടുക്കില്ല.
വെറുതെയല്ല പണിക്കാർക്ക് ഒക്കെ പപ്പയെ കണ്ട് കൂടാത്തതും . ശാന്തയായ ചേച്ചിക്ക് പോലും പപ്പയുടെ കണക്ക് കൂട്ടൽ പിടിക്കുന്നില്ല.! രാത്രിയിലെ കട്ട ബോറടി കാരണം എനിക്ക് ചേച്ചിയെ കണ്ടത് ആശ്വാസം മാത്രമല്ല നല്ല സന്തോഷവുമായി.
ഇവിടെ കുറച്ച് നേരം നിന്ന് സംസാരിച്ചാൽ ചേച്ചി ഒന്നും പറയില്ലെന്നുറപ്പായി .... ടൗണിലെ പലചരക്ക് കടയായത് കൊണ്ട് അവരത്ര സ്വാതന്ത്ര്യം കൊടുക്കാറില്ല.......ഇവിടെ ഇങ്ങനെ നിൽക്കാൻ.!...
ഒരു ബംഗാളി മേസനും ഞാനും മാത്രമാണ് അവരുടെ കസ്റ്റമേർസിൽ കുറച്ചു അടുത്തിങ്ങനെ പെരുമാറി നിന്ന് പോകുന്നത്. അത് ഒരു വർഷം പരിചയമായ വകയിൽ പതിയെ സ്വാഭാവികമായി സംഭവിച്ചതാണ്.....
അല്ലാതെ അവരാരെയും അകറ്റുന്നത് അല്ല .. ടൗണല്ലേ.. ഡിപ്ളോമാറ്റിക് ആയി ആണല്ലോ കൂടുതലും ഇടപെടൽ.......!! “അപ്പോ സമയം എങ്ങന്യ കളയുക തിങ്കളാഴ്ച വരെ ..."
ചേച്ചി സൗമ്യമായ ചിരിയോടെ ചോദിച്ചു. “അതാ ചേച്ചി.. പ്രശ്നം ... അതാ ഞാൻ.." ഞാൻ ബോറടിയുടെ കെട്ടഴിച്ചു വിടാൻ തീരുമാനിച്ചു. “ഒറ്റയ്ക്ക ...ല്ലേ..
നല്ല ബോറടിയ്യാവും" ചേച്ചി വാത്സല്യത്തോടെ നോക്കി... “ അതെ ചേച്ചി.. ഈ രണ്ട് ദിവസം വേറെ.. വഴിയില്ലല്ലോ.." ഞാനെന്റെ മുഷിപ്പ് തുറന്നു വിട്ടു.
“മം.. ഫോണിലെ കളിയും ഇല്യല്ലോ... പിന്നെ..." ചേച്ചി നല്ല ഭംഗിയിൽ ചിരിച്ച് കൊണ്ട് നോക്കി. എന്നോട് ഒരു പ്രത്യേക അടുപ്പം ഉള്ളത് പോലെ എനിക്ക് തോന്നിത്തുടങ്ങി...
“ചേച്ചിടെ പേരെന്താ.." ഉത്സാഹത്തോടെ പേര് ചോദിച്ചു. ടൗണിലെ കടയിലൊക്കെ നമ്മൾ അടുപ്പത്തിലായാലല്ലേ പേര് പോലും ചോദിക്കു! “ശ്യാമള..... മോന്റെയോ..."
💬 Comments
View all comments