Chapter Title : ശ്യാമയും സുധിയും [ഏകൻ]
ശ്യാമയുടെ സ്ഥാനത്ത് പുതിയ ഒരാൾ ചാർജ് എടുക്കാൻ വരുന്നുണ്ട്. അതുവരെയേ ശ്യാമയ്ക്ക് ഇവിടെ ജോലി ഉണ്ടാവൂ. അയാൾ ഇന്നോ നാളെയോ വരാൻ സാധ്യത ഉണ്ട്."
"സാർ... അപ്പോൾ ഞാൻ... ഞാൻ ഇനി എന്ത് ചെയ്യും സാർ.? "
"അതിപ്പോൾ ഞാൻ എന്താ പറയുക.. ഞാൻ ഒന്ന് സംസാരിച്ചു നോക്കാം.. എന്നേ പറയാൻ പറ്റു. അല്ലങ്കിൽ ശ്യാമ തന്നെ മുതലാളിമാരെ പോയി കണ്ടു നോക്ക്. കാര്യം പറഞ്ഞാൽ ചിലപ്പോൾ അവരുടെ മനസ്സ് മാറിയാലോ "
"സാർ ഞാൻ പറഞ്ഞാൽ... അവർ സമ്മതിക്കുമോ? ഈ ജോലി ഇല്ലെങ്കിൽ എന്റെ വീട്ടിലെ കാര്യങ്ങൾ ആകെ കുഴയും. വീട്ടു ചിലവ് , അമ്മയുടെ ചികിത്സ, കടം, എല്ലാം ആകെ തെറ്റും.."
"എന്നാൽ മറ്റൊരു കാര്യം ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു.. അന്ന് അത് ശ്യാമ കേട്ടില്ല. അത് ഒന്ന് നോക്കിയാലോ? ശ്യാമക്ക് ഇഷ്ട്ടപെട്ടാൽ മാത്രം മതി. എന്ത് പറയുന്നു. "
"അത് വേണ്ട സാർ . ഞാൻ മുതലാളിയെ പോയി കണ്ടു നോക്കാം. അതിന് മുൻപ് എനിക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോകണം. ഞാൻ പോയിക്കോട്ടെ സാർ" "
"എന്ത് പറ്റി. ? ശ്യാമയ്ക്ക് എന്തെങ്കിലും അസുഖം? അതോ അമ്മയ്ക്ക് വീണ്ടും..?" "
"അല്ല സാർ . അതൊന്നും അല്ല. എന്റെ ഒരു സുഹൃത്തിനു ഒരു ആക്സിഡന്റ് ഉണ്ടായെന്നു അറിഞ്ഞു ഒന്ന് പോയി കാണണം. "
"അണോ? എന്നാൽ ശരി.. ശ്യാമ പോയിക്കൊള്ളു. ഞാൻ പറഞ്ഞ കാര്യം മറക്കണ്ട. അതു പോലെ മറ്റേ കാര്യവും. മനസ്സിൽ ഉണ്ടായാൽ മതി."
ശ്യാമ വേഗം ഓഫീസിൽ നിന്നും
💬 Comments
View all comments