0%

Chapter Title : ശ്യാമയും സുധിയും [ഏകൻ]

Author : VaSco Read All Parts 2.7K

ഇറങ്ങി. അതുവഴി വന്ന ഓട്ടോയ്ക്ക് കൈ നീട്ടി. ഓട്ടോ നിർത്തിയപ്പോൾ അതിൽ കയറി. നേരെ ഹോസ്പിറ്റലിലേക്ക് പോയി. അവളുടെ ഉള്ളിൽ രാവിലെ ഉണ്ടായ കാര്യം തെളിഞ്ഞു വന്നു.

രാവിലെ ഓഫീസിൽ പോകുമ്പോൾ നേരം വൈകിയിരുന്നു. അമ്മയ്ക്ക് അസുഖം ആയത് കൊണ്ട് പലപ്പോഴും നേരം വൈകാറുണ്ട്. അതിന്റെ പേരിൽ ശകാരം കേൾക്കാറും ഉണ്ട്. അങ്ങനെ വൈകിയ സമയം ഒരു ഓട്ടോ പോലും കിട്ടാതായപ്പോൾ.. വേഗം എത്താൻ കുറുക്ക് വഴി കുടയും ചൂടി ഓടിയതാ. ഞാൻ ശ്രദ്ധിക്കാതെ ഓടി റോഡിൽ കയറിയപ്പോൾ അതുവഴി വന്ന ബൈക്കുകാരൻ തന്നെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു. നേരെ മറ്റൊരു വണ്ടിയിൽ തട്ടി മറിഞ്ഞു വീണു. കണ്ടപ്പോൾ തന്നെ അറിയാം നല്ല പരിക്ക് കാണും എന്ന്.

അയാൾ ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് മിന്നായം പോലെയേ അയാളുടെ കണ്ണുകൾ മാത്രം കണ്ടിരുന്നുള്ളൂ.. അവിടെ കൂടിയ ആരൊക്കെയോ എടുത്ത് അയാളെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു. അയാൾക്ക് ഒന്നും പറ്റി കാണരുതേ അതിന്റെ പാപം തന്റെ തലയിൽ ആകരുതേ ശ്യാമ മനസുരുകി പ്രാർത്ഥിച്ചു.

അവൾ ഹോസ്പിറ്റലിൽ എത്തി അന്വേഷിച്ചു. വലതു കൈക്ക് പൊട്ടൽ ഉണ്ടെന്നും ചിലപ്പോൾ ഓപ്പറേഷൻ വേണ്ടി വരുമെന്നും കുറേ നാൾ റസ്റ്റ്‌ എടുക്കേണ്ടി വരും എന്നും അറിഞ്ഞു. അതുപോലെ കാലിനും പരിക്കുണ്ട് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ് എന്നുകൂടെ അറിഞ്ഞു.

ശ്യാമയ്ക്ക് അത് വലിയ സങ്കടം ആയി. കാരണം ഇത് പോലീസ് കേസ് ആയിരിക്കുകയാണ്. ആ സമയം അത് കണ്ടവർ ആരെങ്കിലും തന്റെ പേര് പറഞ്ഞാൽ താനും കുടുങ്ങും. ഒന്നുമില്ലെങ്കിലും പോലിസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരും. ഈ അവസ്ഥയിൽ

💬 Comments

View all comments