Chapter Title : ശ്യാമയും സുധിയും [ഏകൻ]
ഇനി അതിന് കൂടെ വയ്യ. ഇപ്പോൾ ജോലി കൂടെ നഷ്ട്ടപ്പെടും എന്ന അവസ്ഥയിൽ ആണ്.
പുതുതായി വരുന്ന ആളെ കണ്ട് സങ്കടം പറഞ്ഞു . അയാളോട് ജോലി വേണ്ടന്ന് പറഞ്ഞു തിരിച്ചു പോകാൻ അപേക്ഷിച്ചു നോക്കാം എന്ന് ചിന്തിച്ചിരിക്കുകയാണ്. അതിനിടയിൽ ആണ് ഇങ്ങനെ ഒരു കാര്യം കൂടെ.
ശ്യാമ അയാളെ കാണാനായി നടന്നു. ജനറൽ വാർഡിൽ ആണ് അയാൾ കിടക്കുന്നത് എന്നാണ് അറിഞ്ഞത്. അങ്ങനെ അവിടെയുള്ള ഒരു സിസ്റ്ററോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു.
"നിങ്ങൾ അയാളുടെ ആരാണ്. ഭാര്യ ആണോ? ആരൊക്കെയോ ചേർന്ന് ഇവിടെ കൊണ്ട് ചെന്നാക്കിയ ശേഷം കടന്നു കളഞ്ഞു.."
"അയ്യോ അല്ല ഞാൻ അയാളുടെ ആരും അല്ല. അപകടം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് അന്വേഷിച്ചു വന്നതാ.."
" നിങ്ങൾ അയാളെ അന്വേഷിച്ചു വന്ന സ്ഥിതിക്ക് ഓപ്പറേഷൻ നടത്താൻ ഉള്ള സമ്മത പത്രത്തിൽ ഒപ്പ് ഇട്ട് തന്നിട്ട് പോയാൽ മതി. പിന്നെ ഇത് പോലീസ് കേസ് ആയിട്ടുണ്ട്. ഇവിടെ ആര് അന്വേഷിച്ചു വന്നാലും പോലീസിൽ അറിയിക്കണം എന്ന് പറഞ്ഞാണ് അവർ പോയത്. അതുകൊണ്ട് ഞങ്ങൾക്ക് ഇത് പോലീസിൽ അറിയിക്കാതെ വേറെ വഴിയില്ല. നിങ്ങളുടെ പേരും അഡ്രസ്സും മറ്റു ഡീറ്റെയിൽസും എല്ലാം എഴുതി തരണം."
അന്വേഷിച്ചു പോകാൻ തോന്നിയ സമയത്തെ ശ്യാമ ശപിച്ചു.
ഏത് നശിച്ച നേരത്ത് ആണാവോ ഇങ്ങോട്ട് വരാൻ തോന്നിയത്. ഇന്ന് ആരെ കണി കണ്ടാണ് എഴുന്നേറ്റത്.
സിസ്റ്റർ കൊടുത്ത പേപ്പറിൽ ശ്യാമ പേരും അഡ്ഡ്രസും എഴുതി കൊടുത്തു. അതോടൊപ്പം അവർ കൊടുത്ത മറ്റൊരു പേപ്പറിൽ അവൾ പേര് എഴുതി ഒപ്പ്
💬 Comments
View all comments