0%

Chapter Title : ശ്യാമയും സുധിയും [ഏകൻ]

Author : VaSco Read All Parts 712

ശ്യാമ എഴുനേറ്റ് ഫോൺ എടുത്തു ഹോസ്പിറ്റലിൽ വിളിച്ചു അമ്മയെ കാണിക്കാൻ ഉള്ള ഡോക്ടറുടെ ടോക്കൺ ബുക്ക്‌ ചെയ്തു.

ഇനി നാളെ അമ്മയെ കൂട്ടി ഹോസ്പിറ്റലിൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകണം . അവരോട് ഇനി എങ്ങനെ സത്യം പറയും. തനിക്കു ഇതിൽ ഒരു ബന്ധവും ഇല്ല എന്ന് ഇനി എങ്ങനെ പറയും. അങ്ങനെ എങ്കിൽ അവിടെ ഒപ്പ് ഇട്ട് കൊടുത്തതും അഡ്ഡ്രസ്സും ഫോൺ നമ്പറും കൊടുത്തത് എന്തിന് എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും. ' സുധി' അത് തന്റെ ഭർത്താവിന്റെ പേര് തന്നെയാണ്. പക്ഷെ അപകടത്തിൽ പെട്ടത് തന്റെ ഭർത്താവ് അല്ല..

ഇതൊക്കെ എങ്ങനെ ബോധ്യപെടുത്തും.

അവൾ നേരെ അമ്മയുടെ അടുത്ത് പോയി. അമ്മയോട് നടന്നത് മുഴുവനും പറഞ്ഞലോ എന്ന് അവൾക്ക് തോന്നി. പക്ഷെ പറഞ്ഞാൽ അമ്മയും വേദനിക്കും. ഈ അവസ്ഥയിൽ അമ്മയ്ക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല. എന്റെ തെറ്റാ എല്ലാം.. ഒരുപക്ഷെ അയാൾക്ക് അങ്ങനെ ഒരു അപകടം സംഭവിക്കാൻ കാരണവും ഞാൻ തന്നെയാണ്.

നാളെ ആദ്യം അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ പോകാം. അമ്മയെ കാണിച്ച ശേഷം അയാളെ കാണാൻ പോകാം. അയാൾക്ക് തന്നെ മനസ്സിലായില്ലെങ്കിൽ അയാളോട് കാര്യം പറഞ്ഞു നോക്കാം. അപകടം നടന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നെന്നും. അതുകൊണ്ട് ഒന്ന് കാണാൻ വന്നതാണെന്നും. സിസ്റ്റർ നിർബന്ധിച്ചപ്പോൾ ഒപ്പ് ഇട്ട് കൊടുത്തു പോയതാണെന്നും. തന്നെ ഇതിൽ നിന്നും ഒഴിവാക്കി തരണം എന്നും പറഞ്ഞു നോക്കാം. അയാൾ നല്ലവൻ ആണെങ്കിൽ

അങ്ങനെ പിറ്റേന്ന് ശ്യാമ അമ്മയേയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. ഡോക്ടറെ കാണാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു

"അമ്മേ ഒരുപാട് ആളുകൾ ഉണ്ടല്ലോ? അമ്മ ഇവിടെ ഇരിക്കാമോ? ഞാൻ സിസ്റ്ററെ കണ്ടിട്ട് വരാം."

"ശരി മോളെ. മോള് പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം. മോള് വേഗം വന്നാൽ മതി."

ശ്യാമ വേഗം നടന്നു. ഇന്നലെ സംസാരിച്ച സിസ്റ്ററെ കണ്ടു സംസാരിച്ച സിസ്റ്ററെ കണ്ടു രണ്ടു പറയണം. എന്ന് കരുതിയാണ് ശ്യാമ പോയത്. ആ സിസ്റ്ററെ കണ്ടപ്പോൾ ശ്യാമ ചോദിച്ചു.

"സിസ്റ്ററെ എന്നോട് ഈ ചതി വേണ്ടായിരുന്നു.

💬 Comments

View all comments