0%

Chapter Title : ശ്യാമയും സുധിയും [ഏകൻ]

Author : VaSco Read All Parts 2.7K

എന്നോട് ഒപ്പ് ഇടാൻ പറഞ്ഞ ആ പേപ്പറിൽ ഞാൻ ഒപ്പിട്ടും തന്നു. എന്നിട്ട് പിന്നെ സിസ്റ്റർ എന്തിനാ അത് പോലീസിനോട് പറഞ്ഞത്. ഇപ്പോൾ ഞാൻ ആരുടെയോ ഭാര്യവരെ ആയില്ലേ?!

"ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇത് പോലീസ് കേസ് ആയിട്ടുണ്ടെന്ന്.. ഒരു ബന്ധവും ഇല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ അയാളെയും അന്വേഷിച്ചു ഇവിടെ വന്നത്. ഞങ്ങൾക്ക് ഈ വിവരം പോലീസിൽ അറിയിക്കാതെ പറ്റില്ല"

"അപ്പോൾ അയാളെ അന്വേഷിച്ചു. വേറെ ആരും വന്നില്ലേ.. പിന്നെ അയാളുടെ പേര് എങ്ങനെ നിങ്ങൾക്ക് കിട്ടി.? "

"അത് അയാളുടെ ബോധം പോകുന്നതിനു മുൻപ് അയാൾ പറഞ്ഞതാ.. കൂടുതൽ അറിയാൻ ഇനി അയാൾക്ക് ബോധം വരണം.. പിന്നെ പോലിസ് വരാതെ ഞങ്ങൾക്ക് ഈ കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ പറ്റില്ല. "

"എന്നിട്ട് അയാൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.? എനിക്കൊന്നു കാണാൻ പറയുമോ? "

"അതിനെന്താ.. ഇപ്പോൾ കാണാം.. അയാളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്"

ശ്യാമ അയാളെ കാണാൻ പോയി. അയാളുടെ മുന്നിൽ പോകാതെ മറഞ്ഞു നിന്ന് നോക്കി. സുന്ദരമായ ഒരു ചെറുപ്പക്കാരൻ.. കണ്ടാൽ ഏതാണ്ട് മുപ്പത്തിനോട് അടുത്ത് പ്രായം തോന്നും ഇടത് കാലിനും വലതു കൈക്കും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് . വേറെ കുഴപ്പം ഒന്നും കാണുന്നില്ല. ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് തലയ്ക്ക് ഒന്നും പറ്റി കാണില്ല. ശ്യാമ കരുതി. അയാളുടെ മുന്നിൽ പോയി നോക്കി.

അയാൾ ഉറങ്ങുകയാണ്.. അവൾ കുറച്ചു സമയം അയാളെ നോക്കി നിന്നു. പാവം നല്ല വേദന കാണും. ക്ഷീണവും.

അവൾ തിരിച്ചു പോയി . അയാളോട് സംസാരിക്കാതെ പോലീസിനെ കാണുന്നത്

💬 Comments

View all comments