0%

Chapter Title : ശ്യാമയും സുധിയും [ഏകൻ]

Author : VaSco Read All Parts 2.7K

ബുദ്ധിയല്ല. പോലീസിനോട് എന്തെങ്കിലും വിളിച്ചു പറയാം.

ശ്യാമ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു.

അവൾക്ക് ഇന്ന് വരാൻ ബുദ്ധിമുട്ട് ഉണ്ടെന്നും. രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതിയോ എന്നും ചോദിച്ചു.

എന്തോ അവളുടെ നല്ല സമയമോ അതൊ മോശം സമയമോ എന്നറിയില്ല. പോലീസ് അതിനു സമ്മതിച്ചു. അവൾ അമ്മയെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ശ്യാമയ്ക്ക് ക്ഷീണം തോന്നി വീട്ടിൽ എത്തിയ ശേഷം കുറച്ചു സമയം കിടന്നു. പിന്നെ അന്ന് അവൾ എവിടേയും പോയില്ല.

പിറ്റേന്ന് അവൾ സ്കൂളിൽ പോയി.

" മുതലാളിമാരെ പോയി കണ്ടിരുന്നോ ? ശ്യാമയ്ക്ക് പകരം വരും എന്ന് പറഞ്ഞയാൾ ഇതുവരെ വന്നിട്ടില്ല. തന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല. ചിലപ്പോൾ അയാൾ വരുന്നുണ്ടാവില്ല അങ്ങനെ ആണെങ്കിൽ ശ്യാമയ്ക്ക് തല്ക്കാലം ജോലി നഷ്ടപ്പെടില്ല. എന്നാലും മുതലാളിമാരെ പോയി ഒന്ന് കണ്ടേക്ക്. അവർ തന്നെ ചിലപ്പോൾ അയാളോട് വേരേണ്ടാന്ന് പറഞ്ഞെങ്കിലോ? " മേനേജർ സുന്ദരൻ പറഞ്ഞു.

"ഞാൻ പോയി കാണാം സാറെ.. പക്ഷെ എനിക്ക് ഒന്ന് രണ്ടു ദിവസത്തെ സാവകാശം വേണം. " ശ്യാമ പറഞ്ഞു.

"അതൊക്കെ ശ്യാമയുടെ ഇഷ്ട്ടം ഞാൻ പറഞ്ഞെന്നെ ഉള്ളൂ. ശ്യാമ എന്തായാലും ജോലി ചെയ്തോളു. "

"സാർ എനിക്ക് ഇന്നും നേരത്തെ പോകണമായിരുന്നു. അമ്മയ്ക്ക് സുഖമില്ല. അതാ."

"ഇത് തന്നെയാണ് ശ്യാമയുടെ ജോലി പോകാൻ ഉള്ള പ്രധാന പ്രശ്നം. വരുന്നതോ വൈകി പോകുന്നതോ നേരത്തെ. പല ദിവസവും ലീവ്. പിന്നെ എങ്ങനെയാ അവർ വേറെ ആളെ നോക്കാതിരിക്കും."

"സാർ പ്ലീസ് ഒന്ന് രണ്ടു ദിവസം കൂടി മാത്രം. അത്

💬 Comments

View all comments