0%

Chapter Title : ശ്യാമയും സുധിയും [ഏകൻ]

Author : VaSco Read All Parts 2.7K

കഴിഞ്ഞാൽ ഞാൻ കൃത്യമായി വന്നോളാം. സാർ ഒന്ന് എനിക്ക് വേണ്ടി മുതലാളിയോട് സംസാരിക്കാമോ?"

"ഞാൻ ശ്യാമയോട് പറഞ്ഞിട്ടില്ലേ എന്റെ കാര്യം. എനിക്ക് ഇവിടെ വലിയ റോൾ ഒന്നും ഇല്ല. എല്ലാം അവർ പറയുന്നപോലെ ആണ് ഇവിടെ നടക്കൂ. അതാ ഞാൻ ശ്യാമയോട് മുതലാളിമാരെ ചെന്ന് കാണാൻ പറഞ്ഞത്. പിന്നെ ഞാൻ പറഞ്ഞില്ലെന്നു പറയരുത്. ഞാൻ പലപ്പോഴും മുതലാളിമാരോട് സംസാരിച്ചത് കൊണ്ടാണ് ശ്യാമ ഇന്നും ഇവിടെ ജോലി ചെയ്യുന്നത്. മുൻപ് തന്നെ ശ്യാമയെ പറഞ്ഞുവിടാൻ മുതലാളിമാർ ഒരുങ്ങിയതാ . എന്തായാലും ശ്യാമ പോയി ജോലി നോക്ക്."

ശ്യാമ അവളുടെ സീറ്റിലേക്ക് പോയി.

അന്ന് വൈകുന്നേരവും അവൾ ഹോസ്പിറ്റലിൽ പോയി. ഇന്നെങ്കിലും അയാളെ കാണണം എല്ലാം പറയണം. അയാൾ തന്നെ തിരിച്ചറിഞ്ഞെങ്കിൽ മാപ്പ് പറഞ്ഞിട്ടായാലും അയാളുടെ കാല് പിടിച്ചിട്ടായാലും ഈ പ്രശ്നത്തിൽ നിന്നും തല ഊരണം.

എന്നാൽ ഇന്നും അയാൾ ഉറക്കത്തിൽ ആയിരുന്നു. അയാളെ കുറച്ചു സമയം നോക്കി നിന്ന ശേഷം തിരിച്ചു പോകാൻ നോക്കി.

" എവിടെ പോകുന്നു.? ഇങ്ങനെ വന്നു നിന്ന് ഒന്നും പറയാതെ പോയാൽ മതിയോ? ആരാണെന്നെങ്കിലും പറഞ്ഞിട്ട് പോയാൽ നന്നായിരുന്നു. " അയാൾ പറഞ്ഞു.

"അത് ഞാൻ ശ്യാമ. വെറുതെ ഇത് വഴി പോയപ്പോൾ ഒന്ന് നോക്കിയെന്നെ ഉള്ളൂ.'

"ആണോ? എന്നെ മുൻപ് എവിടെ വെച്ചെങ്കിലും കണ്ടിട്ടുണ്ടോ? എന്റെ പേരെങ്കിലും അറിയാമോ?"

"ഇല്ല. എനിക്ക് അറിയില്ല. ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല"

"എന്നാൽ എന്റെ പേര് ' ' സുധി' ശ്യാമയെ ഞാൻ കണ്ടിട്ടുണ്ട്. വ്യക്തമായി കണ്ടിട്ടുണ്ട്. എവിടുന്നാണെന്ന് ഞാൻ പറയണോ?"

ശ്യാമ പേടിച്ചു

💬 Comments

View all comments