Chapter Title : ശ്യാമയും സുധിയും [ഏകൻ]
പോയി.
"എന്നെ എവിടുന്ന് എവിടുന്ന് കണ്ടെന്ന..? ഞാൻ നിങ്ങളെ കണ്ടിട്ടില്ലല്ലോ?"
"ശ്യാമ എന്നെ കണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ പറഞ്ഞോ?.എന്നെ കണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് ഞാൻ അല്ല ശ്യാമയാണ്. . പക്ഷെ ഞാൻ ശ്യാമയെ കണ്ടിട്ടുണ്ടോ എന്ന് പറയേണ്ടത് ഞാൻ അല്ലേ? ഞാൻ ശ്യാമയെ കണ്ടിട്ടുണ്ട്. "
"എവിടുന്ന് ? എവിടുന്നാ എന്നെ കണ്ടത്? ചുമ്മാ കള്ളം പറയരുത്"
"എവിടുന്നെന്ന് ചോദിച്ചാൽ ഇവിടുന്ന്. ഇവിടുന്ന് തന്നെ . ഇന്നലെ ഇവിടെ വന്നില്ലേ? എന്നെ നോക്കി നിന്നില്ലേ? അപ്പോൾ കണ്ടു "
ശ്യാമക്ക് സമാധാനമായി . ഇവിടുന്നാണ് തന്നെ കണ്ടത്. അപ്പോൾ മുൻപ് കണ്ടിട്ടില്ല. ഇനി ഒപ്പ് ഇട്ട് കൊടുത്തത് കൂടി ഒഴിവാക്കിയാൽ തല്ക്കാലം രക്ഷപെട്ടു.
"അത്... അത് ഇതു വഴി പോയപ്പോൾ വെറുതെ നോക്കി എന്നെ ഉള്ളൂ."
"ഓഹ്! അങ്ങനെ ആണോ.. ഞാൻ കരുതി. സോറി. കേട്ടോ "
"ഓഹ്!!! അത് സാരമില്ല. ഇത് എങ്ങനെയാ പറ്റിയത് ? "
"അതോ!! അത് ഒരു വട്ട് പെണ്ണ് വണ്ടിയുടെ കുറുകെ ചാടിയതാ . അവളെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചപ്പോൾ ഇങ്ങനെ സംഭവിച്ചു. "
"അപകടം നടക്കുമ്പോൾ ആ പെണ്ണിനെ ശരിക്കും കണ്ടിരുന്നോ?"
" ഏയ് ഇല്ല.. ഞാൻ ശരിക്കും കണ്ടിട്ടില്ല. അത് ഞാൻ കണ്ടു പിടിച്ചോളാം. ഈ ആക്സിഡന്റെ കാരണം എനിക്ക് ഉണ്ടായ നഷ്ട്ടം വളരെ വലുതാണ്. അത് ഞാൻ അവളെക്കൊണ്ട് വീട്ടിക്കും. പക്ഷെ ഇനി ഇവിടുന്ന് എങ്ങനെ ഇറങ്ങും എന്നാ ഞാൻ ചിന്തിക്കുന്നത്?"
"അതെന്താ.. ഇവിടുന്ന് ഇറങ്ങാൻ പ്രശ്നം ?
"അത് പിന്നെ ഇവിടുന്ന് ഇറങ്ങാൻ
💬 Comments
View all comments