0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

സുധിയോട് ചോദിച്ചു.

"അതോ. ആ സിസ്റ്റർ പറയുവാ ആ പെണ്ണ് ഒരു പാവം ആണെന്ന്. അപ്പൊ എനിക്ക് വേദനിക്കില്ലേ..? "

"പോ ! അപ്പു ഏട്ടാ. തമാശ പറയാതെ കാര്യം പറ. അവർ എന്താ പറഞ്ഞത്. അത് പറ. "

"അവർ ആ പെണ്ണിനെ കുറച്ചു അറിയാവുന്നത് മുഴുവൻ എന്നോട് പറഞ്ഞു. പിന്നെ അവർ എന്നോട് ചോദിച്ചു.

ഞാൻ എന്തിനാ ആ പെണ്ണിന്റെ പിറകെ നടക്കുന്നത് എന്ന്. എന്തിനാ അവളെ കുറച്ചു അന്വേഷികുന്നത് എന്ന്..?

അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് ആ പെണ്ണിനെ ഒരുപാട് ഇഷ്ട്ടം ആയെന്ന്. വെറുതെ അവളെ ഒന്ന് കാണാൻ വേണ്ടി ആണെന്ന്.

അപ്പോൾ ആ സിസ്റ്റർ എന്നോട് വീണ്ടും ചോദിച്ചു. വെറുതെ വായ നോക്കി നടക്കാൻ ആണോ അതോ അവളെ കല്യാണം കഴിക്കാൻ ആണോ എന്ന്..

അപ്പോൾ ഞാൻ പറഞ്ഞു. അത് അവളുടെ കൈയിലിരിപ്പ് പോലെ ഇരിക്കുമെന്ന്. അത് കേട്ട് അവർ ചിരിച്ചു.

എന്നിട്ട് എന്നോട് പറഞ്ഞു. ഞാൻ ആത്മാർത്ഥമായിട്ടാണ് ആ പെണ്ണിനെ നോക്കുന്നതെങ്കിൽ എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാം എന്ന്.

എന്നാൽ അന്നൊരു ദിവസം ഞാൻ വരച്ച ആ ചിത്രം കണ്ട അമ്മാവൻ. ആ ചിത്രത്തിലെ പെണ്ണിനെ എന്നെക്കാൾ മുൻപ് കണ്ട എന്റെ അമ്മാവൻ എനിക്ക് വേണ്ടി അവളോട് കല്ല്യാണ ആലോചന നടത്തി. എന്നാൽ അവൾ അതിന് സമ്മതിച്ചില്ല.

ആ പെണ്ണ് ആ സ്കൂളിലെ സ്റ്റാഫ് ആണെന്നും ഞാൻ നിനക്ക് വേണ്ടി ആ പെണ്ണിനെ വിവാഹ ആലോചിച്ചു എന്നും പക്ഷെ അവൾ സമ്മതിച്ചില്ല എന്നും. അതിന്റെ കാരണവും അമ്മാവൻ പറഞ്ഞു.

💬 Comments

View all comments