0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

വന്ന് മരിച്ചു എന്നറിഞ്ഞു. അയാൾ വലിയപറമ്പന്മാരുമായി അടുപ്പം ഉള്ള ആൾ ആണെന്ന് അറിഞ്ഞു. അത് ഞങ്ങൾ കാര്യമായി എടുത്തു.

അങ്ങനെ ഞാൻ പറഞ്ഞത് അനുസരിച്ചു. അമ്മാവൻ ഒരു മാനേജരുടെ വേഷം കെട്ടി വലിയ പറമ്പന്മാരുടെ സ്കൂളിൽ ജോലിക്ക് ചേർന്നു. "

" അപ്പു ഏട്ടാ അപ്പോൾ അവിടെ വീട്ടിൽ അപ്പു ഏട്ടന്റെ മുറിയിൽ കണ്ട എന്റെ ചിത്രം വരച്ചത്..? അതാണ് തുടക്കം എന്ന് ചേച്ചി പറഞ്ഞല്ലോ..? അതെന്താ..? അത് അപ്പു ഏട്ടൻ വരച്ചതാണോ..? " ഇടയിൽ ശ്യാമ ചോദിച്ചു.

സുധി ഒന്ന് ചിരിച്ച ശേഷം തുടർന്നു.

"അത്. ഞാൻ രേഖാചിത്രത്തിൽ കണ്ട ആളെ പോലെ ഉള്ള ഒരാൾ ഹോസ്പിറ്റലിൽ മരിച്ചെന്നു അറിഞ്ഞു എന്ന് പറഞ്ഞില്ലേ..?. അയാളെ കുറിച്ച് അന്വേഷിക്കാൻ ഞാൻ ആ ഹോസ്പിറ്റലിൽ ചെന്നു. അപ്പോൾ യാദൃശ്ചികമായി ഞാനൊരു പെണ്ണിനെ കണ്ടു. ഒരു സുന്ദരി പെണ്ണിനെ. ആദ്യ കാഴ്ചയിൽ തന്നെ അവൾ എന്റെ ഉള്ളിൽ നിറഞ്ഞു.

അവളുടെ ആ രൂപം ഞാൻ വെറുതെ ഒരു പേപ്പറിൽ വരച്ചു. അവളെ ഒന്ന് കാണാൻ എങ്കിലും കിട്ടിയെങ്കിൽ എന്ന് കരുതി ഞാൻ ഇടയ്ക്കൊക്കെ ആ ഹോസ്പിറ്റലിൽ കറങ്ങി നടന്നു. അതിനിടയിൽ ഞാൻ നമ്മുടെ ആ സിസ്റ്ററുമായി കമ്പനി ആയി. ആ പെൺകുട്ടിയെ കുറച്ചു അറിയുക അതായിരുന്നു എന്റെ ലക്ഷ്യം. അതിന് അവർ എന്നെ സഹായിച്ചു.

എന്നാൽ അവളെ കുറിച്ച് അറിഞ്ഞ ഒരു കാര്യം . അത് എന്നെ വേദനിപ്പിച്ചു. "

" അവരെന്താ പറഞ്ഞത്.. ആ പെണ്ണിനെ കുറച്ചു പറഞ്ഞത്..? എന്റെ അപ്പു ഏട്ടനെ വേദനിപ്പിക്കാൻ മാത്രം.? " ശ്യാമ

💬 Comments

View all comments