Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
അച്ഛന്റെ വെറുമൊരു നാട്യം ആയിരുന്നോ അറിയില്ല.. അതുകൊണ്ട് നിന്റെ അച്ഛൻ വേറെ ഏതോ പാവം പെണ്ണിനെ കൊന്ന് റയിൽവെ ട്രാക്കിൽ തള്ളിയത്. അപ്പച്ചിയുടെ ഐഡി കാർഡ് വെച്ച് അത് അപ്പച്ചിയാണെന്ന് വരുത്തി തീർത്തു. പിന്നെ അപ്പച്ചിയേയും കൊണ്ട് എവിടെയോ പോയി. ഞങ്ങൾ എത്ര അന്വേഷണം നടത്തിയിട്ടും നിന്റെ അച്ഛന്റെ ഒരു വിവരവും കിട്ടിയില്ല.
പിന്നെ ഞങ്ങൾ അതൊക്കെ മറന്നു. ഞങ്ങളുടെ മുന്നിൽ വലിയ പറമ്പൻ മാർ മാത്രമായി. അന്വേഷണത്തിന്റെ നേതൃത്വം ഞാനും കണ്ണനും ഏറ്റെടുത്തു. കണ്ണൻ ലീവിന് വരുമ്പോഴൊക്കെ ആ ഓട്ടോ എടുത്ത് കറങ്ങും.
അപ്പോഴാണ് ചില പെൺകുട്ടികളെ കാണാൻ ഇല്ലെന്ന പരാതി കിട്ടുന്നത്. ചില പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത്. എന്നാൽ അതിന്റെ പിന്നിൽ വലിയ പറമ്പന്മാർ ആണെന്ന് അറിഞ്ഞിരുന്നില്ല.
അവർക്ക് എതിരായി ഒരു തെളിവും കിട്ടിയില്ല. "
"പിന്നെ എങ്ങനെ മനസ്സിലായി..?" ശ്യാമ ചോദിച്ചു.
"അത്. അന്ന് ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപെട്ട പെൺകുട്ടി ഒരു ആളുടെ പേര് പറഞ്ഞു. അയാളുടെ രേഖാചിത്രം ഉണ്ടാക്കാൻ സഹായിച്ചു. പിന്നെ ആ രേഖാചിത്രം വെച്ച് അന്വേഷണം നടത്തി. എന്നാൽ ഇതൊന്നും ഞങ്ങൾക്ക് പുറത്ത് പറയാൻ കഴിഞ്ഞില്ല. പുറത്ത് പറഞ്ഞാൽ ആ പെൺപിള്ളേരുടെ മാനം കൂടെ പോകുമെന്ന് ഞങ്ങൾക്ക് തോന്നി.
അതിനിടയിൽ നടന്ന പല കലാപങ്ങളുടെയും, അതിൽ ഉള്ള മയക്ക് മരുന്ന് ആയുധകച്ചവടം എന്നിവയെ കുറിച്ചുള്ള കേന്ദ്ര ഗവൺമെന്റിന്റെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
ആ പെൺ കുട്ടി പറഞ്ഞത് അനുസരിച്ചു വരച്ച രേഖചിത്രം വെച്ച് അന്വേഷിച്ചപ്പോൾ അയാളെ പോലെ ഉള്ള ഒരാൾ ആറു മാസം മുൻപ് അവിടെയുള്ള ഹോസ്പിറ്റലിൽ പനി
💬 Comments
View all comments