Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
എന്നെ കാണാൻ വന്നിരുന്നു. എന്നാൽ എന്റെ ആ പെൺകുട്ടി അവിടെ വരുമെന്നു എന്റെ മനസ്സ് എന്നോട് പറഞ്ഞു. അങ്ങനെ അവൻ മാറി നിന്നു. ബാക്കിയൊക്കെ എന്റെ പ്ലാൻ പ്രകാരം നടന്നു. അതിന് പലരും എന്നെ സഹായിച്ചു. പ്രത്യേകിച്ച് ആ സിസ്റ്റർ. ആ പെൺകുട്ടിക്ക് എന്നോട് സ്നേഹം തോന്നാൻ അവർ സഹായിച്ചു.
കാരണം എനിക്ക് ആ പെണ്ണിനെ അത്രയും ഇഷ്ട്ടം ആയിരുന്നു. ആ ഇഷ്ട്ടം വെറുതെ വന്ന് പറഞ്ഞാൽ നടക്കില്ല എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഓരോ കുറുമ്പ് പറഞ്ഞതും ചെയ്തതും. ആ പെണ്ണിന്റെ ഉള്ളിൽ എങ്ങനെ എങ്കിലും കടന്ന് കൂടാൻ. "
"എന്നാൽ ആ പെണ്ണിന് ഇപ്പോൾ ഈ അപ്പു ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. അവളുടെ പ്രാണൻ ആണ്. " ശ്യാമ പറഞ്ഞു.
"ആണോ..? അത് ശ്യാമയ്ക്ക് എങ്ങനെ അറിയാം.?"
"എനിക്ക് അറിയാം. കാരണം ഞാൻ ആണല്ലോ. ആ പെണ്ണ്. അപ്പു ഏട്ടന്റെ പെണ്ണ്. ഐ ലവ് യു അപ്പു ഏട്ടാ. "
അതും പറഞ്ഞു ശ്യാമ സുധിയുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
"ആ ബാക്കി പറ. "
"പിന്നെ അന്ന് എന്റെ ശ്യാമ കുട്ടിയുടെ റൂമിൽ കയറിയത്. ആ രേഖാചിത്രത്തിൽ ഉള്ള ആള് തന്നെ ആണോ ഞാൻ അന്വേഷിച്ചു വന്ന ആൾ എന്ന് ഉറപ്പിക്കാൻ വേണ്ടി ആയിരുന്നു. അന്ന് ഞാൻ ശ്യാമയുടെ റൂമിൽ കയറിയപ്പോൾ മറ്റ് എവിടേയും കാണാത്ത അവന്റെ ഫോട്ടോസ് എനിക്ക് അവിടെ നിന്നും കിട്ടി. അത് ഉറപ്പിക്കാൻ വേണ്ടി ഞാൻ എന്റെ ഫോണിൽ ആ
💬 Comments
View all comments