0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

ഫോട്ടോ എടുക്കുമ്പോൾ ആണ് ശ്യാമ പെണ്ണ് കുളിച്ച് പുറത്തേക്ക് വന്നത്.

എന്നാൽ ഫോൺ ഓഫ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് വീഡിയോ ക്യാമറ ഓൺ ആയി മാറി. അങ്ങനെ ആണ് ഇപ്പോൾ എന്റെ ശ്യാമ കുട്ടി ഡിലീറ്റ് ചെയ്ത വീഡിയോ എന്റെ ഫോണിൽ വന്നത്.

മതി ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതി. " അത്രയും പറഞ്ഞു സുധി നിർത്തി.

"പോര എനിക്ക് ഒന്ന് കൂടെ അറിയണം. എന്റെ അമ്മയാണ് അപ്പു ഏട്ടന്റെ അപ്പച്ചി എന്ന് അപ്പോൾ എല്ലാവർക്കും ആദ്യമേ അറിയാമായിരുന്നോ..? "

"ഇല്ല. ഞാൻ മാത്രമാണ് അപ്പച്ചിയെ കണ്ടത്. പക്ഷെ എനിക്ക് എവിടെയോ കണ്ട് മറന്ന മുഖം ആണെന്ന് തോന്നിയതല്ലാതെ . അത് എന്റെ അപ്പച്ചി ആണെന്ന് എനിക്ക് മനസ്സിലായില്ല. കുഞ്ഞായിരിക്കുമ്പോൾ അല്ലേ ഞാൻ അപ്പച്ചിയെ കണ്ടത് . പിന്നെ ഒരു ഫോട്ടോയിൽ പോലും ഞാൻ അപ്പച്ചിയെ കണ്ടിട്ടില്ലല്ലോ.?. പിന്നെ ഞങ്ങൾ അക്കാലത്തു നാട് വിട്ട് പോകുമ്പോൾ ഒന്നും എടുക്കാൻ പറ്റിയിരുന്നില്ല. ഒരു ഫോട്ടോ പോലും . പിന്നെ അവന്മാർ ഞങ്ങളുടെ വീടും നശിപ്പിച്ചു. അങ്ങനെ അപ്പച്ചിയുടെ ഒരു ഫോട്ടോ പോലും ഞങ്ങളുടെ അടുത്ത് ഇല്ലാതെ ആയി."

"പിന്നെ എപ്പോഴാ അമ്മയെ തിരിച്ചറിഞ്ഞത്. ? എന്ത് കൊണ്ടാ ആർക്കും അമ്മയോട് ദേഷ്യം ഒന്നും ഇല്ലാത്തത്..? "

"തിരിച്ചറിഞ്ഞത് അമ്മു എടുത്ത അപ്പച്ചിയുടെ ഫോട്ടോ വീട്ടിൽ എല്ലാവരും കണ്ട ശേഷം. അത് വരെ എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടം ആണെന്ന് മാത്രമേ അവർക്ക് അറിയാൻ പറ്റിയിരുന്നുള്ളൂ. എന്നാൽ അവൾക്ക് എന്നെ ഇഷ്ട്ടം അല്ലെന്നും. ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അവളെ മാത്രമേ

💬 Comments

View all comments